Advertisement

കന്യാകുമാരിയിലെ CCTV ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി; കുട്ടിയെ കണ്ടെത്താനായില്ല

August 21, 2024
2 minutes Read

കന്യാകുമാരിയിലെ CCTV ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി, തെരച്ചിലിൽ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചില്ല. കുട്ടിയെ കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയിൽ തെരച്ചിൽ നടത്തിയത്.

എന്നാൽ കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ നിന്ന് സിസിടിവി ദൃശ്യം ലഭിക്കാനുള്ള സാധ്യത പൊലീസ് തള്ളി. കന്യാകുമാരിക്ക്‌ മുമ്പുള്ള സ്റ്റേഷനുകളിൽ പൊലീസ് പരിശോധന നടത്തും. ഇരണിയൽ, കുഴിത്തുറ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തും.

കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചത്. ട്രെയിൻ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്.

3.30 മുതല്‍ വൈകിട്ട് നാലു വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിൻ എത്തിയ മൂന്നാം പ്ലാറ്റ്ഫോമിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. നിലവില്‍ സ്റ്റേഷനിലെ മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.

കന്യാകുമാരി ബീച്ചിലും പരിശോധന നടത്തുന്നുണ്ട്. കുട്ടിയെ കാണാതായിട്ട് 26 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം. കന്യാകുമാരി ബീച്ചിലും ടൗണിലും ഉള്‍പ്പെടെ കേരള പൊലീസും കന്യാകുമാരി പൊലീസും തെരച്ചില്‍ നടത്തുകയാണ്. ഇതുവരെ നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായിട്ടില്ല.

Story Highlights : Assamese girl missing from thiruvananthapuram live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top