‘ശംഖുമുഖത്ത് പെൺകുട്ടിയെത്തി; കണ്ടത് വൈകിട്ട് നാല് മണിക്ക് ശേഷം’; ദൃക്സാക്ഷിയുടെ മൊഴി

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി ശംഖുമുഖത്ത് എത്തിയെന്ന് ദൃക്സാക്ഷിയുടെ മൊഴി. മൊഴി നൽകിയത് ശംഖുമുഖം സ്വദേശി മണികണ്ഠൻ. പെൺകുട്ടിയെ നാല് മണിക്ക് ശേഷം ശംഖുമുഖത്ത് കണ്ടതായി മണികണ്ഠൻ പറഞ്ഞു. പൊലീസ് നടത്തി വന്ന പരിശോധനക്കിടെയാണ് ശംഖുമുഖത്ത് ഉറങ്ങിക്കിടന്നയാളോട് പെൺകുട്ടിയെ സംബന്ധിച്ച് വിവരങ്ങൾ തേടിയത്. ചിത്രങ്ങൾ ഉൾപ്പെടെ കാണിച്ച് നൽകിയായിരുന്നു ഇയാളിൽ നിന്ന് വിവരങ്ങൾ തേടിയത്.
സ്കൂൾ ബാഗുമായാണ് പെൺകുട്ടിയെ കണ്ടതെന്ന് പ്രദേശവാസി ട്വന്റിഫോറിനോട് പറഞ്ഞു. പെൺകുട്ടിയെ കണ്ടെന്ന് പ്രദേശവാസി ഉറപ്പിച്ച് പറയുന്നുണ്ട്. പെൺകുട്ടിയെ കണ്ട സ്ഥലം പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ കാണിച്ചു നൽകുകയും ചെയ്തു. മണികണ്ഠന്റെ മൊഴിയിൽ അന്വേഷണം നടത്താൻ പോലീസ് തീരുമാനം.
ഇന്നലെ രാവിലെ 10 മണി മുതലാണ് പെൺകുട്ടിയെ കാണാതായത്. വിവരത്തിൽ അന്വേഷണം നടത്തുമെന്നു കഴക്കൂട്ടം എസിപി പറഞ്ഞു. ഇയാൾ മദ്യപിച്ചിട്ടില്ല, വിശ്വസിക്കാമെന്ന് എസിപി വ്യക്തമാക്കി. കുട്ടിയെ ഇവിടെ കണ്ടുവെന്നു ഒരാൾ കൂടി മൊഴി നൽകിയാൽ ശംഖുമുഖം കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്താൻ തീരുമാനം.
Story Highlights : Eyewitness’s statement that the 13-year-old girl reached Shankhumukham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here