‘നുണക്കുഴി’യുടെ വിജയാഘോഷത്തിൽ ബേസിൽ; പൊട്ടിചിരിപ്പിച്ച് മന്ത്രിയുടെ കമന്റ്

തിയറ്ററിൽ ഹിറ്റടിച്ച് ഓടിക്കൊണ്ടിരിക്കുന്ന ജീത്തു ജോസഫ് സിനിമ നുണക്കുഴിയുടെ വിജയാഘോഷത്തിനിടെയാണ് നടൻ ബേസിലിനെ തേടി “വാവേ” എന്നൊരു വിളി എത്തിയത്. നുണക്കുഴി സിനിമയിൽ ഏവരെയും പൊട്ടിചിരിപ്പിച്ച ആ വിളി എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ടാണ് എത്തിയത്.
മന്ത്രി മുഹമ്മദ് റിയാസ് ആണ് ബേസിലിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ “വാവേ” എന്ന് കമൻ്റ് ചെയ്തത്. അതിന് മറുപടിയുമായി ബേസിൽ എത്തുകയും ചെയ്തുയ. പൊട്ടിച്ചിരിച്ചുകൊണ്ടുള്ള ഇമോജിയാണ് മന്ത്രിക്ക് ബേസിൽ നൽകിയ മറുപടി. മന്ത്രിയും നടനും തമ്മിലുള്ള കമൻ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിജയാഹ്ലാദത്തിൽ നിൽക്കുന്ന നുണക്കുഴി ടീമിന് ഇരട്ടി മധുരമായി മന്ത്രിയുടെ കമൻ്റ്.

ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോക്സ് ഓഫീസിൽ വൻ വിജയമാണ് ചിത്രം നേടിയിരിക്കുന്നത്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Story Highlights : Minister Mohammad Riyas comment on Basil Joseph instagram post goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here