Advertisement

ഡാർക്ക് കോമഡിയുമായി ബേസിൽ ജോസഫ് ; മരണമാസിന്റെ ട്രെയ്‌ലർ പുറത്ത്

April 1, 2025
Google News 3 minutes Read

പൊന്മാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തുടർച്ചയായ ബോക്സോഫീസ് വിജയം നേടാൻ ബേസിൽ ജോസഫ് വീണ്ടും എത്തുന്നു. ശിവപ്രസാദിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് നായകനാകുന്ന മരണമാസ്സിന്റെ ട്രെയ്‌ലർ പുറത്തു വിട്ടു. മലയാളത്തിൽ ഏറെ തവണ പ്രമേയമായിട്ടുള്ള സീരിയൽ കില്ലിംഗ് എന്ന വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ പറയുന്ന ഡാർക്ക് കോമഡി ചിത്രത്തിന്റെ സഹ നിർമ്മാതാവ് ടൊവിനോ തോമസാണ്.

ബേസിൽ ജോസഫിനൊപ്പം അനിഷ്‌മ അനിൽകുമാർ, സുരേഷ്‌കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, ബാബു ആന്റണി തുടങ്ങിയവരും ചിത്രത്തിൽ മറ്റ്പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിങ്ക് മ്യൂസിക്കിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും ആദ്യ ഗാനവും സമൂഹ മാധ്യമങ്ങളിൽ വൻ ഹിറ്റായിരുന്നു.

ചിത്രത്തിലെ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു സണ്ണിയുടെ തന്നെ കഥയ്ക്ക് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജെകെ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.

ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പഴോലിപറമ്പിൽ, ടിംഗ്ങ്സ്റ്റൻ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ്സ്‌ നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ പത്തിന് വിഷു റിലീസായാണ് മരണമാസ് തിയറ്ററുകളിലെത്തുന്നത്.

Story Highlights : Basil Joseph with black comedy; Trailer of Maranamass is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here