Advertisement

കുറ്റകൃത്യം സംശയിക്കപ്പെടേണ്ടതില്ല, കുവൈറ്റ് മംഗഫിലെ തീപിടുത്തം ആകസ്മികമായി സംഭവിച്ചത്; പബ്ലിക് പ്രോസിക്യൂഷൻ

August 21, 2024
Google News 1 minute Read

കുവൈത്തിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫ് തീപിടിത്ത കേസിൻ്റെ ഫയൽ പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറി. തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നും സംഭവത്തിൽ കുറ്റകൃത്യം സംശയിക്കപ്പെടെണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ 12 നാണ് എൻ.ബി.ടി.സി കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 44 ഇന്ത്യക്കാർ ഉൾപ്പെടെ 49 പേർ മരണമടഞ്ഞത്. ഇതിൽ 24 പേർ മലയാളികൾ ആയിരുന്നു.


വിശദമായ അനേഷണങ്ങൾക്കു ശേഷമാണ്, തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നു കണ്ടെത്തുകയും, ഫയൽ പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറിയതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Story Highlights : No criminal intent found in Mangaf fire case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here