‘മലപ്പുറത്തിന്റെയും കേരളത്തിന്റെയും മാപ്പുണ്ട്, എസ് പിക്ക് മാപ്പില്ല’; പി.വി. അൻവർ എംഎൽഎ
മലപ്പുറം എസ് പി എസ് ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയില്ലെന്ന് പി വി അൻവർ എംഎൽഎ. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തിൽ അൻവർ പരിഹസിച്ചു. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ് പി എസ് ശശിധരന്‍ നമ്പർവൺ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അൻവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നല്ല ഓഫീസറല്ലെന്നും പൂജ്യം മാർക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും വിമർശിച്ചു.
മലപ്പുറത്തെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് എസ് പിയെ അന്‍വർ വിമർശിച്ചത്. എസ് പി വേദിയിലിരിക്കുമ്പോഴായിരുന്നു വിമർശനം. സർക്കാർ ഭവനപദ്ധതിക്ക് മണ്ണെടുക്കാൻ അനുവദിക്കാത്തതും, പെറ്റിക്കേസുകളുടെ ക്വാട്ട വർധിപ്പിച്ചതും തന്റെ പാർക്കിലെ മോഷ്ടാക്കളെ പിടിക്കാത്തതുമാണ് എംഎൽഎയെ ചൊടിപ്പിച്ചത്.
Story Highlights : p v anvar response on malappuram sp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here