Advertisement

തൃശൂരിൽ കണ്ടെത്തിയത് തിരുപ്പൂർ സ്വദേശി അനുശ്രീയെ; കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായി തിരച്ചിൽ തുടരുന്നു

August 21, 2024
Google News 2 minutes Read

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായി തിരച്ചിൽ തുടരുന്നു. തൃശൂരിൽ പെൺ‌കുട്ടിയുടെ രൂപസദൃശ്യമുള്ള കുട്ടിയെ കണ്ടെത്തിയിരുന്നു. ഇത് തിരുപ്പൂരിൽ നിന്ന് കാണാതായ അനുശ്രീ എന്ന പെൺ‌കുട്ടിയെയാണ് കണ്ടെത്തിയത്. തൃശൂർ ആർ പി എഫ് സംശയം തോന്നി നടത്തിയ പരിശോധനയിൽ കുട്ടിയെ തിരിച്ചറിയുകയായിരുന്നു.

അതേസമയം പുലർച്ചെയും 13 വയസുകാരിക്കായി തിരച്ചിൽ തുടരുകയാണ്. കഴക്കൂട്ടം എ ജെ ഹോസ്പിറ്റലിൽ നിന്ന് നിർണായക ദ്യശ്യങ്ങൾ പോലീസിന് ലഭിച്ചു. കുട്ടി തമ്പാനൂർ ഭാഗത്തേക്ക് പോയെന്ന് സി സി ടി വി ദ്യശ്യങ്ങളിൽ വ്യക്തമാക്കുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരുകയാണ്. 10.45നുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

രാവിലെ 10 മണി മുതലാണ് പെൺകുട്ടിയെ കാണാതായത്. തിരുവനന്തപുരത്ത് വ്യാപക പരിശോധനയാണ് നടക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തുന്നത്. കഴക്കൂട്ടം മുതൽ പൊലീസ് പരിശോധന നടക്കുന്നത്. കഴക്കൂട്ടം മുതൽ തിരുവനന്തപുരം സെൻട്രൽ വരെ മുഴുവൻ സിസിറ്റിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497960113 എന്ന നമ്പറിൽ ബന്ധപ്പെടുക.

Story Highlights : Tirupur Native Anushree was found in Thrissur while search for the girl who went missing from Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here