സ്കോഡയുടെ പുതിയ SUVക്ക് പേരിട്ടത് കാസർഗോഡ് സ്വദേശി സിയാദ്; തെരഞ്ഞെടുത്തത് രണ്ട് ലക്ഷം പേരുകളിൽ നിന്ന്
സ്കോഡയുടെ പുതിയ എസ്യുവിക്ക് പേരിട്ട് കാസര്‍കോട് സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദ്(24) ആണ് സ്കോഡയുടെ ചെറു എസ്യുവിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ എസ്യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്.
ഖുര്‍ആന്‍ അധ്യാപകനാണ് ഇദ്ദേഹം. അഞ്ച് പേരുകളാണ് പുതിയ വാഹനത്തിനായി സ്കോഡ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ നിന്നാണ് ‘കൈലാഖ്’ എന്ന പേര് കമ്പനി തിരഞ്ഞെടുത്തത്.രണ്ടുലക്ഷത്തില്‍ അധികം ആളുകളില്‍ നിന്നാണ് സിയാദിനെ വിജയിയായി തിരഞ്ഞെടുത്തത്. 2025-ലാണ് സ്കോഡ കൈലാഖ് പുറത്തിറക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്കോഡ പ്രഖ്യാപിച്ചത്. അതേമാസം തന്നെ ഈ വാഹനത്തിനുള്ള പേര് നിര്‍ദേശിച്ചിരുന്നതായാണ് മുഹമ്മദ് സിയാദ് അറിയിച്ചത്.
Story Highlights : Auto kylaq skoda new suv named by kasaragod man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here