Advertisement

‘എന്റെ വാതിലില്‍ വന്ന് ചുമ്മാ മുട്ടിയേക്കല്ലേ… കമ്മിഷന്റെ കാലമാ’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൃഷ്ണ കുമാര്‍

August 23, 2024
2 minutes Read
Krishna Kumar mocks hema committee report

ഹേമ കമ്മിറ്റിയോട് മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പറഞ്ഞ ലൈംഗിക അതിക്രമ ശ്രമങ്ങളെക്കുറിച്ചുള്ള നടുക്കുന്ന അനുഭവങ്ങളെ തന്റെ യൂട്യൂബ് വിഡിയോയിലൂടെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഭാര്യ സിന്ധു കൃഷ്ണകുമാര്‍ യൂട്യൂബില്‍ പങ്കുവച്ച വിഡിയോയിലാണ് കൃഷ്ണ കുമാര്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ കളിയാക്കി സംസാരിക്കുന്നത്. എന്റെ വാതിലിലൊന്നും വന്ന് ചുമ്മാ മുട്ടരുതേ… ഓരോ കമ്മിഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാണെന്നായിരുന്നു വിഡിയോയിലൂടെ കൃഷ്ണ കുമാറിന്റെ പരിഹാസം. ഇതുകേട്ട് പൊട്ടിച്ചിരിക്കുന്ന കുടുംബാംഗങ്ങളേയും വിഡിയോയില്‍ കാണാം. (Krishna Kumar mocks hema committee report)

സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ കടുത്ത ലൈംഗിക ചൂഷണവും തൊഴില്‍ ചൂഷണവും നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. മോശം ലക്ഷ്യങ്ങളോടെ സിനിമയിലെ ഉന്നതര്‍ നടിമാരുടെ വാതിലില്‍ മുട്ടുന്നുവെന്നും അകത്ത് പലരും ഭയന്നുവിറച്ചാണ് നേരം വെളിപ്പിക്കുന്നതെന്നുമുള്ള നടുക്കുന്ന വെളിപ്പെടുത്തലാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഈ ഭാഗത്തെയാണ് കൃഷ്ണ കുമാര്‍ വിഡിയോയില്‍ പരിഹസിച്ച് സംസാരിക്കുന്നത്.

Read Also: ‘ഫൂട്ടേജ്’ സെറ്റില്‍ വേണ്ട സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യര്‍ക്കെതിരെ നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്

കൃഷ്ണ കുമാറും സിന്ധുവും പരിഹാസമുന്നയിച്ച് ചിരിക്കുമ്പോള്‍ ഇവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് മകള്‍ ദിയാ കൃഷ്ണയും വിഡിയോയില്‍ പറയുന്നുണ്ട്. വിഡിയോയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Story Highlights : Krishna Kumar mocks hema committee report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top