ക്രെഡിറ്റ് ലൈനുമായി ഫോൺപേ; അറിയാം ഗുണങ്ങൾ

അമേരിക്കൻ റീട്ടെയിൽ സ്റ്റോർ ശൃംഖല വാൾമാർട്ട് പിന്തുണയ്‌ക്കുന്ന ഫിൻടെക് സ്ഥാപനമായ ഫോൺപേയിൽ ഇനിമുതൽ ക്രെഡിറ്റ് ലൈന്‍ സൗകര്യവും. ഉപയോക്താക്കള്‍ക്ക് മര്‍ച്ചന്റ് പേയ്‌മെന്റുകള്‍ വളരെ എളുപ്പത്തിൽ നടത്താന്‍ സാധിക്കും എന്നുള്ളതാണ് ക്രെഡിറ്റ് ലൈനിന്റെ പ്രത്യേകത. അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ സേവനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നൽകിയതിന് പിന്നാലെയാണ് ഫോണ്‍പേ ഈ സംവിധാനം അവതരിപ്പിച്ചത്. ഇതിന് മുൻപ് ഗൂഗിള്‍ പേ പ്ലാറ്റ്‌ഫോമാണ് ഇത് ആരംഭിച്ചത്.
അതേസമയം, ആവശ്യാനുസരണം കടമെടുക്കാന്‍ ഒരു ബാങ്ക് അനുവദിക്കുന്ന പണമാണ് ക്രെഡിറ്റ് ലൈന്‍. ബാങ്കുകളില്‍ നിന്ന് മുന്‍കൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകള്‍ യു.പി.ഐ വഴി ആക്സസ് ചെയ്യാന്‍ ഈ സേവനം വ്യക്തികളെയും ബിസിനസുകളെയും പ്രാപ്തരാക്കുന്നു. ലക്ഷക്കണക്കിന് വ്യാപാരികൾക്ക് ഈ സേവനം ഉപയോഗപ്രദമാകും. ഫോണ്‍പേ പേയ്‌മെന്റ് ഗേറ്റ്‌വെയിലുള്ള വ്യാപാരികള്‍ക്ക് ഉപയോക്താക്കള്‍ ചെക്ക് ഔട്ട് ചെയ്യുന്നതിന് മുൻപ് അഡീഷണലായി പേയ്മെന്റ് ഓപ്ഷൻ നല്‍കാനും സാധിക്കും.
‘രാജ്യത്ത് ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം കൂടുതല്‍ ശക്തിയാർജിക്കുകയാണ്. ഏറ്റവും നൂതനമായ സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാൻ ഫോണ്‍പെ പ്രതിജ്ഞാബദ്ധമാണ്. റുപെ ക്രെഡിറ്റ് കാർഡ്‌സ് ഓണ്‍ യുപിഐ വലിയ വിജയമായിരുന്നു. ഫോണ്‍പേ പെയ്‌മെന്റ് ഹെഡ് ദീപ് അഗ്രവാള്‍ കൂട്ടിച്ചേർത്തു.
യുപിഐയില്‍ ക്രെഡിറ്റ് ലൈൻ എങ്ങനെ ഉപയോഗിക്കാം
1. മൊബൈലില്‍ ഫോണ്‍പേ ആപ്ലിക്കേഷന്‍ തുറക്കുക. ഇടത് വശത്തുള്ള പ്രൊഫൈല്‍ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക
2. ഇതില്‍ നിങ്ങളുടെ ക്രെഡിറ്റ് ലൈന്‍ ലഭ്യമായിട്ടുള്ള ബാങ്ക് തിരഞ്ഞെടുക്കുക
3. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ ഇതിനായി ഉപയോഗിക്കേണ്ടതുണ്ട്
4. ലിങ്ക് ചെയ്തശേഷം യു.പി.ഐ പിന്‍ സെറ്റ് ചെയ്യുക. ഇതോടെ പെയ്‌മെന്റ് ഓപ്ഷനായി ക്രെഡിറ്റ് ലൈന്‍ ആക്ടീവാകും
5. സേവനം ആക്ടീവ് ആകുന്നതോടെ പെയ്‌മെന്റ് ഓപ്ഷനുകളുടെ കൂടെ ക്രെഡിറ്റ് ലൈന്‍ ലാഭ്യമാകും.
Story Highlights : phonepay launches credit line on upi platform for seamless merchant payments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here