വ്യാജ എൻസിസി ക്യാമ്പിൽ പീഡനം; പ്രതി എലിവിഷം കഴിച്ച് ആത്മഹത്യചെയ്തു
തമിഴ്‌നാട്ടിലെ ബർഗൂരിൽ സംഘടിപ്പിച്ച വ്യാജ എൻസിസി ക്യാമ്പിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് പീഡനം. കേസിലെ മുഖ്യപ്രതി കാവേരിപട്ടണം സ്വദേശി ശിവരാമനാണ് ആത്മഹത്യ ചെയ്തത്. എലിവിഷം കഴിച്ചനിലയിൽ ഇയാളെ സേലത്തെ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. അറസ്റ്റിലാകുമെന്നു മനസ്സിലായതിനു പിന്നാലെയാണ് ഇയാൾ വിഷം കഴിച്ചത്.
സ്വകാര്യ സ്കൂളിലെ വിദ്യാർഥിനികളെയാണ് ശിവരാമൻ അടക്കമുള്ള 11 പേരുടെ സംഘം പീഡിപ്പിച്ചത്. കേസിൽ എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. എൻസിസി യൂണിറ്റ് ഇല്ലാത്ത സ്കൂളിൽ പുതിയ യൂണിറ്റ് അനുവദിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തെത്തിയ പരിശീലകനായിരുന്നു മരിച്ച ശിവരാമൻ.കാവേരിപട്ടണം സ്വദേശിയാണിയാൾ. ഇയാളുടെ നേതൃത്വത്തിൽ കഴിഞ്ഞ 5 മുതൽ 9 വരെ സ്കൂളിൽ നടന്ന ക്യാമ്പിൽ 41 വിദ്യാർഥികളാണു പങ്കെടുത്തത്. ഇതിൽ 17 പെൺകുട്ടികളുണ്ടായിരുന്നു. തങ്ങൾക്ക് നേരിട്ട മാനസികാഘാതം കുട്ടികൾ മാതാപിതാക്കളോട് പറയുകയും ഇതേ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
Story Highlights : Prime suspect in fake ncc camp case dies by suicide tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here