Advertisement

ബംഗാളി നടിയുടേത് ആരോപണം, ആരോപണത്തില്‍ കേസെടുക്കില്ല, പരാതി കിട്ടിയാല്‍ രഞ്ജിത്തിനെതിരെ കേസെടുക്കാം: മന്ത്രി സജി ചെറിയാന്‍

August 24, 2024
3 minutes Read
saji cheeryan government can't take case against renjith without written complaint

സംവിധായകന്‍ രഞ്ജിത്തിനെതിരായി ബംഗാളി നടി ഉന്നയിച്ചത് ആരോപണം മാത്രമാണെന്നും ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പരാതി നല്‍കിയാല്‍ സംഭവത്തില്‍ നടപടി സ്വീകരിക്കാമെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരെങ്കിലും ഏതെങ്കിലും ആളെക്കുറിച്ച് പറഞ്ഞ ആക്ഷേപങ്ങളില്‍ ഇന്നുവരെ കേസെടുത്തിട്ടുണ്ടോ എന്നും അങ്ങനെയൊരു കേസ് നിലനില്‍ക്കുമോ എന്നും മന്ത്രി ചോദിച്ചു. പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയ തന്നോട് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. (saji cheeryan government can’t take case against renjith without written complaint)

നടിയുടെ ആരോപണം രഞ്ജിത്ത് പൂര്‍ണമായി നിഷേധിക്കുന്ന ഘട്ടത്തില്‍ രേഖാമൂലം പരാതി ലഭിച്ച് അതില്‍ അന്വേഷണം നടത്തിയാലേ എന്തെങ്കിലും പറയാനാകൂവെന്ന് മന്ത്രി പറയുന്നു. പരാതി ലഭിച്ചാല്‍ ആരോപണവിധയനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്‍പ് തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിന്റെ മാറ്റുന്ന കാര്യത്തില്‍ പിന്നീട് കൂടിയാലോചിച്ച് ഒരു രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ‘രഞ്ജിത്ത് തന്നെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയായി പരകായപ്രവേശം ചെയ്തു, ഇടത് സഹയാത്രികന്‍ രഞ്ജിത്തിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ?’ രാഹുല്‍ മാങ്കൂട്ടത്തില്‍

അതേസമയം രഞ്ജിത്തിനെതിരെ കേസെടുക്കണമെന്നും രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്നുമുള്ള ആരോപണം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയാണ്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും സിനിമയില്‍ അവസരം നല്‍കാതെ പറഞ്ഞുവിടുകമാത്രമായിരുന്നെന്നും രഞ്ജിത്തും പ്രതികരിച്ചിരുന്നു.

Story Highlights : saji cheeryan government can’t take case against renjith without written complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top