Advertisement

സ്വപ്നവീട്ടിലേക്ക് കൊല്ലം സുധിയുടെ കുടുംബം; ‘സുധിലയ’ ത്തിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന്

August 25, 2024
Google News 1 minute Read

അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ കലാകാരൻ കൊല്ലം സുധിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. കോട്ടയം ചങ്ങനാശേരിയിൽ നിർമ്മിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് നടക്കും. ഫ്ളവേഴ്സ് ഫാമിലിയും 24 കണക്ടിൻ്റെയും ഇടപെടലാണ് ഈ സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് പിന്നിൽ. ആംഗ്ലിക്കൻ സഭാ ബിഷപ്പ് റവറന്റ നോബിൾ ഫിലിപ്പ് അമ്പലവേലിൽ സൗജന്യമായി നൽകിയ 7 സെൻറ് സ്ഥലത്ത് കേരള ഹോം ഡിസൈൻ ഫേസ്ബുക്ക് കൂട്ടായ്മയുമാണ് വീടൊരുക്കിയത്.

മലയാളികളെ ഒരുപാട് ചിരിപ്പിച്ച് കടന്നുപോയ കൊല്ലം സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ഭവനം. എന്നാൽ അപ്രതീക്ഷിതമായി കയറി വന്ന അപകടം ആ സ്വപ്നങ്ങളെ മായ്ച്ചു കളഞ്ഞു. 24 കണക്റ്റും ഫ്‌ളവേഴ്‌സ് ഫാമിലിയും മുന്നിട്ടിറങ്ങിയതോടെ ആ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും വലിയ പിന്തുണയുമായി എത്തിയിരുന്നു.

ചങ്ങനാശ്ശേരിക്കടുത്ത് തെങ്ങണ പ്ലാന്തോട്ടത്ത് കഴിഞ്ഞ ഓഗസ്റ്റിലാണ് കൊല്ലം സുധിയുടെ സ്വപ്ന ഭവനത്തിന് തറക്കല്ലിട്ടത്. ബിഷപ്പ് റൈറ്റ് റവറന്റ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ സൗജന്യമായി നൽകിയ 7 സെൻറ് സ്ഥലത്താണ് നിർമാണം. എല്ലാ സൗകര്യങ്ങളും ഉള്ള സ്വപ്ന ഭവനത്തിന് സുധിലയം എന്നാണ് പേരിട്ടിരിക്കുന്നത്. രാവിലെ താക്കോൽ കുടുംബത്തിന് കൈമാറും.

സഹായം ആവശ്യമുള്ളവരേയും സഹായിക്കാൻ സന്മനസ്സുള്ളവരേയും അണിനിരത്തിയുള്ള 24 കണക്ടിന്റെ ആദ്യ സംരംഭങ്ങളിലൊന്നാണ് സുധിയുടെ വീട്. ഇന്ന് നടക്കുന്ന ചടങ്ങുകളിൽ സിനിമാരംഗത്തെ പ്രമുഖർ അടക്കമുള്ളവർ പങ്കെടുക്കും.

Story Highlights : Kollam sudhi’s house warming today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here