Advertisement

രാജി ആവശ്യപ്പെട്ടിട്ടില്ല, തീരുമാനം രഞ്ജിത്തിന്റേത്; മന്ത്രി സജി ചെറിയാൻ

August 25, 2024
Google News 3 minutes Read
minister saji cheriyan reaction about director ranjith resign

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ സംവിധായകൻ രഞ്ജിത്തിനോട് ആവശ്യപെട്ടിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. താൻ പറയാത്ത കാര്യങ്ങൾ ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് ആരെയും സംരക്ഷിക്കാനില്ല… സർക്കാർ ആവശ്യപ്പെടാതെ തന്നെയായിരുന്നു രഞ്ജിത്തിന്റെ രാജിയെന്നും കത്ത് ഉടൻ അയക്കുമെന്നാണ് രഞ്ജിത്ത് അറിയിച്ചിരിക്കുന്നത് … കത്ത് കിട്ടിയ ഉടൻ അദ്ദേഹത്തിന്റെ രാജി സർക്കാർ അംഗീകരിക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

അഞ്ചു സ്ത്രീകൾ ഉള്ള വീട്ടിലാണ് താൻ താമസിക്കുന്നത്, സ്ത്രീക്കൾക്കെതിരായി വരുന്ന ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കാൻ നിലപാട് സ്വീകരിക്കുന്ന ആളാണ് താൻ ,സർക്കാർ വേട്ടക്കാർക്ക് ഒപ്പമല്ല മറിച്ച് ഇരയ്‌ക്കൊപ്പമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘റിയാസ് ഖാൻ രാത്രി വിളിച്ച് അശ്ലീലം പറഞ്ഞു, പ്രതികരിച്ചപ്പോൾ ഫോൺ കട്ട് ചെയ്ത് പോയി’: വെളിപ്പെടുത്തലുമായി രേവതി സമ്പത്ത്

തനിക്കെതിരെ ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുക്കുകയാണ്, അത് ഏറെ വേദനിപ്പിക്കുണ്ട്… തെറ്റായ വാർത്തകൾക്ക് ചുവടുപിടിച്ച് പല മാധ്യമങ്ങളും സ്ത്രീവിരുദ്ധനാണ് സജി ചെറിയാൻ എന്ന നിലയിലാണ് പല വിശദീകരണങ്ങൾ ഉണ്ടായിരുന്നത്. ആദ്യം മുതലേ സർക്കാർ നിലപാട് പറഞ്ഞിട്ടുള്ളതാണ്,ഞങ്ങൾക്ക് ഒന്നും തന്നെ മറച്ചുവെക്കാനില്ലെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കർശനമായ നടപടി നൽകുന്ന പരാതി അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായിരുന്നു രഞ്ജിത്ത്. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് 24 ന്യൂസിലൂടെയായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

ഇന്ന് രാവിലെ നടൻ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ചിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചത്. രാജിക്കത്ത് എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിന് കൈമാറി കൈമാറി. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ” യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’, എന്നാണ് രാജിക്കത്തിലെ പരാമർശം. യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.

Story Highlights : Minister Saji cheriyan reaction about the resign of director ranjith in kerala chalachitra academy chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here