‘അമ്മയിൽ വിലക്കിയവരെയും പുറത്ത് പോയവരെയുമെല്ലാം തിരികെ കൊണ്ടു വരണം’: ആഷിഖ് അബു
അമ്മ അംഗങ്ങളുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. പുതിയ ഭരണസമിതിയെ സ്വാഗതം ചെയ്യുന്നു. എല്ലാം നല്ലതായിട്ടാണ് തോന്നുന്നത്. അമ്മ ഗംഭീര സംഘടനയാണ്. നിരവധി പേര്‍ക്ക് സഹായം എത്തിക്കുന്നുണ്ട്. വിലക്കിയവരെയും പുറത്തുപോയവരെയും തിരികെ കൊണ്ടുവരണം. നിരോധനവും വിലക്കും ഏര്‍പ്പെടുത്തുന്ന രീതി മാറണമെന്നും ആഷിഖ് അബു പറഞ്ഞു.
സംഘടന നേതൃത്വത്തിലേക്ക് വനിതകള്‍ വരട്ടെ. സംഘടനയ്ക്കകത്തേക്ക് ജനാധിപത്യം കടന്നുവരികയാണ്. നേരത്തെ സംഘടന എടുക്കുന്ന പല അഭിപ്രായങ്ങളും ഏകപക്ഷീയമാണെന്ന് തോന്നുമായിരുന്നു. ഇന്ന് അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പുതിയ ഭരണസമിതിയെ ശുഭപ്രതീക്ഷയയോടെ കാത്തിരിക്കുന്നു.
വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക.
Story Highlights : Aashiq Abu on AMMA Resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here