‘ജഗദീഷ് ക്യാമറ അറ്റന്‍ഷന് വേണ്ടി ചിലത് പറയുന്നു, ഈ സംഭവത്തില്‍ അമ്മ അംഗങ്ങളെ വിമര്‍ശിക്കാന്‍ അവകാശമില്ല’; വിമര്‍ശിച്ച് അനൂപ് ചന്ദ്രന്‍
നടന്‍ ജഗദീഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ അനൂപ് ചന്ദ്രന്‍. ജഗദീഷ് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് യാതൊരു അര്‍ഹതയുമില്ലെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ കൂടെയുള്ളത് ഒഫീഷ്യല്‍ പാനലാണെന്ന് പ്രഖ്യാപിച്ച ആളാണ് ജഗദീഷ്. അതിന്റെ പരിണിതഫലമായാണ് ഇന്നീ ദുരന്തമുണ്ടായത്. കൂട്ടരാജിയില്‍ ജഗദീഷ് നിലപാട് പറയണമെന്നും അനൂപ് ട്വന്റിഫോറിനോട് പറഞ്ഞു. (Anoop Chandran against Jagadish)
ജഗദീഷ് ക്യാമറ അറ്റന്‍ഷനുവേണ്ടിയാണ് ചില കാര്യങ്ങള്‍ പറയുന്നതെന്നും ഇപ്പോഴത്തെ സംഭവത്തില്‍ അമ്മ അംഗങ്ങളെ വിമര്‍ശിക്കാന്‍ ജഗദീഷിന് അവകാശമില്ലെന്നും അനൂപ് പറഞ്ഞു. വനിതകള്‍ കൂടുതലായി നേതൃനിരയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കിലും അവര്‍ യോഗത്തില്‍ എത്ര വരുന്നുണ്ടെന്ന് കൂടി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച 2 സ്ത്രീകള്‍ക്കെതിരെയും പരാതി നല്‍കി ഇടവേള ബാബു
അമ്മ ഭാരവാഹികളുടെ ഒന്നടങ്കമുള്ള രാജി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അനൂപ് ചന്ദ്രന്റെ നിലപാട്. ആരോപണം നേരിടുന്നവര്‍ക്ക് സങ്കടം വരാതിരിക്കാനാണോ രാജിയെന്ന് പറയണം. കൂട്ടരാജി അംഗങ്ങള്‍ക്ക് വില കൊടുക്കാത്തത് പോലെയാണ് തോന്നിയത്. കൂട്ടരാജി ജനങ്ങളെ അവഹേളിക്കുന്നതാണെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ ജയന്‍ ചേര്‍ത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അന്‍സിബ ഹസന്‍, ടൊവിനോ തോമസ്, സരയൂ, അനന്യ, വിനു മോഹന്‍, ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ജോമോള്‍ എന്നിവരാണ് രാജിവച്ചത്.
ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് സംഘടനയില്‍ നിന്ന് രാജി വച്ചിരുന്നു. തൊട്ടുപിന്നാലെ നടന്‍മാരായ ബാബുരാജ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിരുന്നു.
Story Highlights : Anoop Chandran against Jagadish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here