തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച 2 സ്ത്രീകള്‍ക്കെതിരെയും പരാതി നല്‍കി ഇടവേള ബാബു

തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി നടന്‍ ഇടവേള ബാബു. ഇ- മെയില്‍ വഴിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ ഈ സ്ത്രീകള്‍ ലൈംഗിക ആരോപണം ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. (Edavela Babu complaint against 2 women who raised sexual allegation against him)
മാധ്യമങ്ങളിലൂടെയാണ് സ്ത്രീകള്‍ ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ ആ സ്ഥാനം ഉള്‍പ്പെടെ ലൈംഗിക ചൂഷണത്തിനായി ഇടവേള ബാബു ദുരുപയോഗം ചെയ്‌തെന്ന് ഉള്‍പ്പെടെ ആരോപണം ഉണ്ടായിരുന്നു. ഇടവേള ബാബു കടന്നുപിടിച്ചെന്ന് ഉള്‍പ്പെടെ ഒരു സ്ത്രീ ആരോപണം ഉന്നയിച്ചിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തി കാര്യങ്ങളില്‍ പൊതുസമൂഹത്തിന് വ്യക്തത നല്‍കണമെന്നാണ് പരാതിയിലൂടെ ഇടവേള ബാബു ആവശ്യമുന്നയിച്ചിരിക്കുന്നത്.
Read Also: ‘ലൈംഗികാരോപണം, മുകേഷിന്റെ രാജി അനിവാര്യം, സർക്കാർ മുൻകൈ എടുക്കണം’: ആനി രാജ
അതേസമയം ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സിനിമാ മേഖലയിലുള്ളവര്‍ക്കെതിരെ വ്യാപകമായി ഉയര്‍ന്നുവന്നതിന് പിന്നാലെ താരസംഘടന അമ്മയില്‍ കൂട്ടരാജിയുണ്ടായി.
പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ ജയന്‍ ചേര്‍ത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അന്‍സിബ ഹസന്‍, ടൊവിനോ തോമസ്, സരയൂ, അനന്യ, വിനു മോഹന്‍, ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ജോമോള്‍ എന്നിവരാണ് രാജിവച്ചത്.
ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് സംഘടനയില്‍ നിന്ന് രാജി വച്ചിരുന്നു. തൊട്ടുപിന്നാലെ നടന്‍മാരായ ബാബുരാജ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിരുന്നു.
Story Highlights : Edavela Babu complaint against 2 women who raised sexual allegation against him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here