അമ്മയ്ക്കും പെങ്ങന്മാർക്കും പ്രശ്നം ഉണ്ടായപ്പോൾ ഒളിച്ചോടിയ പ്രസിഡന്റ് ആയി മോഹൻലാൽ അറിയപ്പെടും; സോണിയ തിലകൻ
AMMA സംഘടനയിലെ എല്ലാ അംഗങ്ങളുടെയും രാജി ഒരു ശുഭപ്രതീക്ഷയുടെ തുടക്കമാണെന്ന് സോണിയ തിലകൻ. സ്ത്രീകളെല്ലാം ഒന്നിച്ചപ്പോൾ അത് വീണ്ടുമൊരു ശുദ്ധികലശത്തിന് കാരണമാകുന്നതിൽ സന്തോഷമുണ്ട്… ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ ‘അമ്മ’യുടെ തലപ്പത്തിരുന്നവർ ശ്രമിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇനിയെങ്കിലും ഇത്തരത്തിലുള്ള ഒരു സാഹചര്യം വരുമ്പോൾ അമ്മയെയും പെങ്ങന്മാരെയും നോക്കാതെ ഒളിച്ചോടുന്ന നേതാക്കന്മാരെ സംഘടനയുടെ മുൻനിരയിൽ കൊണ്ടുവരാതെ നട്ടെല്ലും ആർജ്ജവവും സ്ത്രീപക്ഷവുമുള്ള ആളുകൾ ഇനി വരണമെന്നും സോണിയ ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു.
ഒരു പ്രമാണിയെ കൊല്ലുമ്പോൾ മറ്റൊരു പ്രമാണി ജനിക്കുന്നു എന്ന സാഹചര്യത്തിലേക്ക് ഇനി പോകാതെ ഒരു പവർ ഗ്രൂപ്പും ഇല്ലാതെ പുതിയ പ്രതീക്ഷ നല്കുന്ന ഒരു സംഘടനയാണ് ഇനി വരേണ്ടത്.കുറച്ച് സ്ത്രീകൾ വിചാരിച്ചപ്പോൾ ഇത്രയേറെ മാറ്റങ്ങൾ വന്നതിൽ വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഒരു കൊടുങ്കാറ്റ് വന്ന സ്ഥിതിക്ക് എല്ലാവരും പുറത്ത് വന്ന് അടുത്ത നടപടി ക്രമങ്ങളിലേക്ക് കൂടി കടക്കണം…. കൂടാതെ പൃഥ്വിരാജിന്റെ പോലെയുള്ളവർ നേതൃനിരയിലേക്ക് വരണമെന്നും ഇങ്ങനെ ഉള്ളവരെയാണ് പുതുതലമുറയ്ക്ക് വേണ്ടതെന്നും സോണിയ പറഞ്ഞു.
Read Also:http://‘പ്രതികരണശേഷി നഷ്ടപ്പെട്ടു, മോഹൻലാലിന്‍റെ മൗനത്തിൽ ബലിയാടായ ആളാണ് ഞാൻ’: ഷമ്മി തിലകൻ
അതേസമയം, മോഹൻലാൽ അമ്മയ്ക്കും പെങ്ങന്മാർക്കും ഒരു പ്രശ്നം ഉണ്ടായപ്പോൾ ഒളിച്ചോടിയ പ്രസിഡന്റ് എന്ന പേരിൽ അറിയപ്പെടും വിലക്കാനും കുറ്റം ചെയ്തവരെ അകത്ത് നിർത്താനും പ്രസ് മീറ്റിൽ അദ്ദേഹം കാണിക്കുന്ന ആർജവമൊന്നും ഇവിടെ കണ്ടില്ല… ഒളിവിലാണോ മോഹൻലാൽ … ഇതൊക്കെ കേൾക്കുമ്പോൾ തന്നെ മോശം തോന്നുന്നു സോണിയ കൂട്ടിച്ചേർത്തു.
പരാതി വന്നാൽ അന്വേഷിക്കാം എന്ന പോയിന്റിലാണ് സംഘടന ഇതുവരെ പിടിച്ചു നിന്നത്. പക്ഷെ പഴയകാലത്തെ പോലെ പരാതി വരും ഒറ്റകെട്ടായി സ്ത്രീകൾ സംഘടിക്കും എന്നവർ കരുതിയില്ല.സ്ത്രീകളുടെ ശക്തിയാണ് ഇവിടെ കാണുന്നത് ഇനിയും ഒരുപാട് പേർ വരും.. പരാതികൾ വരുമ്പോൾ ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തവർ എങ്ങിനെയാണ് നിയമത്തിന് മുന്നിൽ നിൽക്കുക ? എഴുതികൊടുക്കുന്ന ഡയലോഗുകൾ വായിച്ച് സിനിമയിലെ അമ്മയ്ക്കും പെങ്ങൾക്കും വേണ്ടി ഹീറോയിസം കാണിക്കുന്ന ഇവരുടെയൊക്കെ സിനിമകൾ കാണുമ്പോൾ ജനങ്ങൾക്ക് ഓർമ്മവരില്ലേ ഇയാൾ അതിജീവിതയ്ക്ക് വേണ്ടി ഒരുവാക്കെങ്കിലും പറഞ്ഞോ കുറ്റാരോപിതനെ സംരക്ഷിച്ച് നിർത്താനല്ലേ അപ്പോഴും ഇവരൊക്കെ വ്യഗ്രത കാണിച്ചിട്ടുള്ളത്… സോണിയ പറഞ്ഞു .
Story Highlights : Mohanlal will be known as the president who ran away when his mother and daughters had problems; Sonia Thilakan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here