സ്പേസ് എക്സിന്റെ മാറ്റിവെച്ച വിക്ഷേപണദൗത്യം നാളെ

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ മാറ്റിവെച്ച വിക്ഷേപണദൗത്യം നാളെ നടക്കുമെന്ന് റിപ്പോർട്ടുകൾ. പേടകത്തിൽനിന്ന് ഹീലിയം ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാറ്റിവെച്ച ദൗത്യമാണ് നാളെ നടക്കുക. വിക്ഷേപണം നാളെ തന്നെ നടക്കുമെന്നാണ് നിലവിൽ സ്‌പേസ് എക്സ് അധികൃതർ അറിയിച്ചിരിക്കുന്നത്.
All systems are looking good for tomorrow’s Falcon 9 launch of Polaris Dawn. Webcast will go live ~3.5 hours ahead of liftoff on Tuesday, August 27 → https://t.co/WpSw0gzeT0 pic.twitter.com/81xlzKZ9VV
— SpaceX (@SpaceX) August 26, 2024
ഇലോൺ മസ്ക് അയയ്ക്കുന്ന ബഹിരാകാശ പേടകമായ സ്പേസ് എക്സ് അടുത്ത ബുധനാഴ്ച പറന്നുയരുമ്പോൾ ഏറെ കൗതുകത്തോടെ കാത്തിരിക്കാൻ മലയാളികൾക്കുമുണ്ട് കാരണം. സ്വകാര്യ കമ്പനിയുടെ ദൗത്യത്തിൻറെ ഭാഗമായി മനുഷ്യൻ ബഹിരാകാശത്ത് ആദ്യമായി നടക്കുമ്പോൾ അതിൻറെ ഭാഗമാവുകയാണ് മലയാളി ബന്ധമുള്ള അന്ന മേനോൻ. സ്പേസ് എക്സിൽ ലീഡ് സ്പേസ് ഓപ്പറേഷൻ എഞ്ചിനീയറാണ് അന്ന മേനോൻ.
മിഷൻ കമാൻഡറും ദൗത്യത്തിന് പണം നൽകുകയും ചെയ്ത ജരേഡ് ഐസക്മാൻ, അമേരിക്കൻ എയർഫോഴ്സിലെ റിട്ടയേർഡ് ലെഫ്റ്റനൻ്റ് കേണൽ സ്കോട്ട് പൊറ്റീറ്റ്, സ്പേസ്എക്സിലെ സീനിയർ സ്പേസ് ഓപ്പറേഷൻ എൻജിനീയറായ സാറാ ഗില്ലീസ് എന്നിവരാണ് അന്നക്കൊപ്പം ബഹിരാകാശത്ത് ഇതുവരെ മനുഷ്യൻ എത്തിയിട്ടില്ലാത്ത ദൂരത്തിൽ എത്തുന്ന മറ്റുള്ളവർ.
എന്നാൽ പ്രൊഫഷണൽ അല്ലാത്ത ബഹിരാകാശയാത്രികരുടെ ‘സ്പേസ് വാക്’ എന്ന സുപ്രധാന നേട്ടത്തിനരികെയാണ് സ്‌പേസ് എക്സ്. ഈ ദൗത്യം ആദ്യത്തേതും ആദ്യത്തെ സിവിലിയൻ ബഹിരാകാശ നടത്തവും ഉൾപ്പെടുമായിരുന്നു. പൊളാരിസ് ഡോൺ എന്ന പേരിലുള്ള അഞ്ചുദിന ദൗത്യത്തിൽ അന്നയുൾപ്പെടെ നാല് ബഹിരാകാശ യാത്രികരാണുള്ളത്. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഇവരുടെ യാത്ര.
സ്‌പേസ് എക്സ് ദൗത്യത്തിനായുള്ള ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂൾ ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 870 മൈൽ ദൂരത്തേക്ക് സഞ്ചരിക്കും. വാൻ അലൻ റേഡിയേഷൻ ബെൽറ്റിൻ്റെ ഉൾപ്രദേശങ്ങളിലൂടെയും പേടകം പര്യവേക്ഷണം നടത്തും.
Story Highlights : SpaceX’s postponed launch mission is tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here