‘പകൽ മാന്യനായ നടൻ, രാത്രിയിൽ വാതിലിൽ മുട്ടും’; സിനിമയിൽ അവസരം ഇല്ലാതാക്കാൻ നോക്കി, ഇടപെട്ടത് മോഹൻലാൽ സർ: ശിവാനി

ചൈന ടൗണ്‍ എന്ന സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും മോഹന്‍ലാല്‍ ഇടപെട്ട് അതു തടഞ്ഞെന്നും നടി ശിവാനി 24നോട്. മറ്റൊരു ലൊക്കേഷനില്‍ തന്റെ വാതിലില്‍ മുട്ടിയ നടനാണ് അതിന് പിന്നിലുണ്ടായിരുന്നതെന്നും ശിവാനി പറയുന്നു.
അണ്ണൻ തമ്പി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആ നടൻ രാത്രിയിൽ വന്ന് തന്റെ കതകിൽ സ്ഥിരം മുട്ടുവായിരുന്നുവെന്ന് നടി ശിവാനി പറഞ്ഞു. ആ നടൻ ആരാണെന്ന് കണ്ടെത്തിയെന്നും പിന്നീട് ചൈന ടൗൺ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ തനിക്ക് ചാൻസ് തരാതിരിക്കാൻ അയാൾ ശ്രമിച്ചുവെന്നും നടി വെളിപ്പെടുത്തി.തുടർന്ന് മോഹൻലാൽ ഇടപെട്ടാണ് തനിക്ക് ചൈന ടൗണിൽ അഭിനയിക്കാൻ കഴിഞ്ഞതെന്നും ശിവാനി തുറന്നു പറഞ്ഞു.
ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) മുന്‍ ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ് ശിവാനി. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് തനിക്ക് ദുരനുഭവമാകേണ്ടിയിരുന്ന സംഭവം മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇടപെട്ട് നല്ല അനുഭവമാക്കി മാറ്റിയതായി ഡോ. ശിവാനി വെളിപ്പെടുത്തിയത്.
”എന്റെ ആദ്യസിനിമ അണ്ണന്‍ തമ്പി ആയിരുന്നു. അതില്‍ ആരും മോശമായിട്ട് പെരുമാറിയിട്ടില്ല. പക്ഷേ അനുഭവം ഉണ്ടായത് മറ്റൊരു സിനിമയുടെ ലൊക്കേഷനിലായിരുന്നു. രാത്രി 12 മണിക്കൊക്കെ വന്ന് ഡോറില്‍ തട്ടിയിട്ട് പോകും. റൂമില്‍ ഞാനും അമ്മയും ഉണ്ടായിരുന്നു. ഒടുവില്‍ അമ്മ ആളെ കണ്ടുപിടിച്ചു. പകല്‍ സമയത്ത് വളരെ മാന്യനായ ആളായിരുന്നു കക്ഷി. ഞങ്ങളോടൊക്കെ വളരെ നന്നായി സംസാരിച്ചിരുന്ന ആള്‍. പക്ഷേ രാത്രി സമയത്ത് ബാധ കേറുന്ന പോലെയായിരുന്നു അയാള്‍ക്ക്. കാര്യം ഡയറക്ടറേയും പ്രൊഡ്യൂസറേയും അറിയിച്ചു.
പിന്നീട് കുറേക്കാലം സിനിമയുണ്ടായിരുന്നില്ല.ഒന്നരവര്‍ഷത്തിന് ശേഷമാണ് ചൈന ടൗണിലേക്ക് വിളിക്കുന്നത്. ഹൈദരാബാദ് റാമോജിറാവുവിലായിരുന്നു ഷൂട്ടിംഗ്. എയര്‍പോര്‍ട്ടില്‍ വച്ച് വാതിലില്‍ മുട്ടിയ പഴയ കക്ഷിയെ കണ്ടു. പഴയ വൈരാഗ്യമൊന്നും സൂക്ഷിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടുതന്നെ കണ്ടപ്പോള്‍ ഞാന്‍ സംസാരിച്ചു. ഓള്‍ ദി ബെസ്റ്റൊക്കെ പറഞ്ഞ് പിരിഞ്ഞു.
കുറച്ചുകഴിഞ്ഞ് വളരെ ടെന്‍ഷനോടെ സംസാരിച്ച് നടക്കുന്ന ഇദ്ദേഹത്തെയാണ് കാണുന്നത്. ഞങ്ങള്‍ സ്റ്റുഡിയോയിലെത്തി മൂന്ന് ദിവസം ആയിട്ടും ഷൂട്ടിംഗിന് വിളിക്കുന്നില്ല. റൂമില്‍ തന്നെ ഇരുന്നു. ഓരോ ദിവസവും അവര്‍ ഓരോ എക്സ്‌ക്യൂസ് പറയും. നാലാമത്തെ ദിവസം ഷൂട്ട് ചെയ്തു.വൈകിട്ട് പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂര്‍ കാര്യം തിരക്കി. ആ ആര്‍ട്ടിസ്റ്റുമായിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന്. പുള്ളി സെറ്റിലേക്ക് വിളിച്ച് എന്നെ അഭിനയിപ്പിക്കരുതെന്ന് പറയുകയായിരുന്നത്രേ.
ഒടുവില്‍ മോഹന്‍ലാല്‍ സാര്‍ ഇടപെട്ടാണ് അതൊഴിവാക്കിയത്. അതൊരു പെണ്‍കുട്ടിയാണ്. നമ്മള്‍ പറഞ്ഞുവിട്ടാല്‍ അതിന് വലിയ നാണക്കേടാകും ഉണ്ടാവുക. മാത്രമല്ല, നമ്മള്‍ പറഞ്ഞിട്ടുള്ള തുകയില്‍ പല കാല്‍ക്കുലേഷനിലുമാകും അവര്‍ വരിക. അത് കിട്ടാതാക്കിയാല്‍, ആ ശാപം നമുക്ക് വേണ്ട. എന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അങ്ങനെ ലാല്‍ സാര്‍ ഇടപെട്ടിട്ടാണ് ഞാന്‍ ചൈന ടൗണില്‍ അഭിനയിച്ചത്”, ശിവാനി പറയുന്നു.
Story Highlights : actress shivani bad experience from actor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here