Advertisement

ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു

August 28, 2024
Google News 2 minutes Read

മലപ്പുറത്ത് ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ശുചി മുറിയില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രവാസിയായിരുന്നു ജിബിൻ. കഴിഞ്ഞയാഴ്ച്ചയാണ് ജിബിൻ നാട്ടിലെത്തിയത്. വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്. കടബാധ്യതകളൊന്നും ഇല്ല. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിക്കുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Story Highlights : fiance committed suicide on wedding day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here