Advertisement

വിവാഹം കായലിന് നടുവിലായാലോ? വ്യത്യസ്തമായ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി

August 28, 2024
Google News 2 minutes Read

ആലപ്പുഴ കായലിന് നടുവിൽ നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ കായലിന്റെ നടുക്ക് ഒരുക്കിയ വിവാഹവേദിയുടേയും ആഘോഷങ്ങളുടേയും അലങ്കാരങ്ങളുടേയും വധൂവരന്മാരുടേയും ചിത്രങ്ങളാണ് മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഡിടിപിസിയുടെ കൈനകരി ഹൗസ്‌ബോട്ട് ടെർമിനലിലെ പ്രത്യേകം തയ്യാറാക്കിയ ജങ്കാറിലായിരുന്നു വ്യത്യസ്തമായ വിവാഹം നടന്നത്. നെഹ്റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഒരേ ഒരു വനിത ക്യാപ്റ്റൻ ആയ ഹരിത അനിലിന്റേത് ആയിരുന്നു ഈ വിവാഹം. ഹരിനാഥ് ആണ് വരൻ. കേരളത്തിന്റെ പാരമ്പര്യ കലകളും നൃത്ത രൂപങ്ങളും കോർത്തിണക്കിയായിരുന്നു ചടങ്ങുകൾ. ചിത്രങ്ങൾ പങ്കുവെക്കുന്നതോടൊപ്പം ഇരുവർക്കും മന്ത്രി ആശംസകളും നേർ‌ന്നു.

Story Highlights : Minister PA Mohammad Riyas shared pictures of the wedding held in the middle of Alappuzha backwater

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here