Advertisement

കൊച്ചിയിലെ നടിയുടെ പരാതി: 7 കേസുകളെടുക്കും; പരാതി 4 താരങ്ങളുള്‍പ്പെടെ 7 പേര്‍ക്കെതിരെ

August 28, 2024
Google News 3 minutes Read
police will register 7 cases based on kochi actress's statement

കൊച്ചിയിലെ നടിയുടെ പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തീരുമാനം. ആറ് കേസുകള്‍ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാകും രജിസ്റ്റര്‍ ചെയ്യുക. നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെയാണ് നടിയുടെ പരാതി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനെതിരെയും നടി പരാതി ഉന്നയിച്ചിട്ടുണ്ട്. (police will register 7 cases based on kochi actress’s statement)

ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്ത് വച്ചാണ് ജയസൂര്യ തന്നോട് മോശമായി പെരുമാറിയതെന്നാണ് നടിയുടെ ആരോപണം. അതിനാല്‍ ഈ കേസ് തിരുവനന്തപുരത്താണ് രജിസ്റ്റര്‍ ചെയ്യുക.

Read Also: വഴി തടസപ്പെടുത്തിയെന്ന് സുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കേസുകള്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. പൊലീസ് ഇന്ന് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നത്.

Story Highlights : police will register 7 cases based on kochi actress’s statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here