Advertisement

മലയാളി ദമ്പതികൾ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

August 29, 2024
Google News 1 minute Read

സൗദിയിലെ അൽ കോബാറിൽ താമസ സ്ഥലത്ത് മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ അനൂപ് മോഹൻ (35 ) ഭാര്യ വസന്തകുമാരി രമ്യമോൾ എന്നിവരെയാണ് തുക്ബയിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ അഞ്ചുവയസ്സുകാരിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വസന്തകുമാരിയെ കട്ടിലിൽ മരിച്ച് കിടക്കുന്ന രീതിയിലും അനൂപ് മോഹനനെ മറ്റൊരു റൂമിനകത്ത് തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്താനായത്. കഴിഞ്ഞ കുറെ വർഷങ്ങളായി സനയ്യ ഏരിയയിൽ വർക് ഷോപ്പ് ജോലി ചെയ്തു വരികയായിരുന്നു അനൂപ് , സൗദിയിൽ വിസിറ്റിങ് വിസയിൽ മകളൊടൊപ്പം എത്തിയതായിരുന്നു വസന്തകുമാരി രമ്യമോൾ. മരണ കാരണങ്ങൾ വ്യക്തമായിട്ടില്ല .

ഇരുവരുടെയും മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇവരുടെ മകൾ ആരാധിക അനൂപിനെ സാമൂഹ്യ പ്രവർത്തകനും ലോകകേരള സഭാംഗവുമായ നാസ് വക്കം ഏറ്റുവാങ്ങി മറ്റൊരു കുടുംബത്തോടൊപ്പം താമസിപ്പിച്ചിരിക്കുകയാണിപ്പോൾ . നിയമ നടപടികൾ പൂർത്തിയാക്കി കുട്ടിയെ വേഗത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും നാസ് വക്കം അറിയിച്ചു.

Story Highlights : A Malayali couple found dead Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here