ഞാൻ സെൻസിറ്റീവ് ആണ്, സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ല; ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്‌ടിവേറ്റ് ചെയ്‌ത് ബംഗാളി നടി
സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് ബംഗാളി നടി. നാലുപാടുമുള്ള നിരന്തരശ്രദ്ധയിലും നിരീക്ഷണത്തിലും നിൽക്കേണ്ടിവരുന്നതിന്റെ സമ്മർദ്ദം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല എന്നാണ് നടി ഫേസ്ബുക്കിൽ കുറിച്ചത്.
വെള്ളിയാഴ്ച തന്റെ ജന്മദിനം ആഘോഷിക്കാനോ ആശംസകൾ സ്വീകരിക്കാനോപോലും ഇഷ്ട്ടപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് അൺ ഇൻസ്റ്റാൾ ചെയ്യുന്നു… എല്ലാറ്റിൽനിന്നുമൊഴിഞ്ഞ് ഒരു ഇടവേളയെടുക്കാൻ ആഗ്രഹിക്കുകയാണ്, ഞാൻ താരമല്ല… കലാകാരിയാണ് അതുകൊണ്ടുതന്നെ ലോലമനസാണ് എനിക്കെന്നും അവർ പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.
എന്നാൽ നടിയുടെ പോസ്റ്റിന് താഴെ സുഹൃത്തുക്കളും ആരാധകരും പൂർണ്ണ പിന്തുണയുമായി എത്തി. ധൈര്യം കൈവിടരുതെന്നും നിങ്ങളാണ് പലരുടെയും ശക്തിയെന്നും പോസ്റ്റിന് താഴെ കമന്റുകൾ എത്തി. സമൂഹത്തിൽ നിന്ന് മാറിനിൽക്കരുതെന്നും ഇവിടെ നിന്നുകൊണ്ടുതന്നെ നിങ്ങളുടെ പോരാട്ടം തുടരണമെന്നും ചിലർ കുറിച്ചു.
പതിനഞ്ച് വര്ഷം മുൻപ് രഞ്ജിത്ത് സംഭവം സൃഷ്ട്ടിച്ച നഷ്ടത്തെക്കാൾ വലിയ നഷ്ടമാണ് ബംഗാളിസിനിമാമേഖലയിൽ നിന്ന് താൻ നേരിട്ടുകൊണ്ടിരിക്കുന്നതിന് കഴിഞ്ഞദിവസം നടി കുറിച്ചിരുന്നു. നടിയുടെ വെളിപ്പെടുത്തലോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു.
Story Highlights : I’m sensitive and can’t stand the element;
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here