Advertisement

കിലിയന്‍ എംബാപ്പെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മെസ്സിയെ പരിഹസിച്ചും റൊണാള്‍ഡോയെ പുകഴ്ത്തിയും പോസ്റ്റ്

August 29, 2024
Google News 2 minutes Read
Kylian Mbappe's X account hacked

ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയുടെ ‘എക്‌സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്തിയും ലിയോണല്‍ മെസ്സിയെ പരിഹസിച്ചും അക്കൗണ്ടില്‍ നിന്ന് തുടരെ തുടരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ടോട്ടനം ക്ലബിനെ കളിയാക്കിയും പോസ്റ്റുകളുണ്ട്. പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് പറയുന്നതിനൊപ്പം ഇസ്രയേലിനെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റും താരത്തിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ‘ $MBAPPE’ എന്നപേരില്‍ ക്രിപ്‌റ്റോകറന്‍സിയുടെ പ്രമോഷന്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. പ്രകോപനപരമായ നിരവധി പോസ്റ്റുകള്‍ പിന്നാലെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ഫുട്‌ബോള്‍ മുതല്‍ ഇസ്രയേല്‍- പലസ്തീന്‍ തര്‍ക്കം വരെ പിന്നീട് പോസ്റ്റുകളായെത്തി. അതേസമയം പോസ്റ്റുകളെല്ലാം ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

Read Also: ‘സൗദിയിലേക്ക് വരാൻ താത്പര്യമില്ല’; അൽ ഹിലാൽ മുന്നോട്ടുവച്ച 2,721 കോടി രൂപ വേണ്ടെന്ന് എംബാപ്പെ

പിഎസ്ജിയില്‍ നിന്ന് ഫ്രീ ഏജന്റായാണ് എംബാപ്പെ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയല്‍ മാഡ്രിഡിലേക്കെത്തിയത്. ജൂലൈ 16 ന് ക്ലബ്ബ് എംബാപ്പെയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ 80,000 കാണികളാണ് ഗ്രൗണ്ടിലേക്കെത്തിയത്.

Story Highlights : Kylian Mbappe’s X account hacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here