Advertisement

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി: മന്ത്രി പി രാജീവ്

August 30, 2024
Google News 1 minute Read
K store scheme in association with ration shops; P RAJEEV

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി ലഭിച്ചതായി മന്ത്രി പി രാജീവ്. ഏക ജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെ തുടർന്നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗം പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയായിരിക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത മന്ത്രി തല സമിതിയും മേൽനോട്ടം വഹിക്കും. പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര അനുമതി ലഭിച്ചത്. പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ച് ആവശ്യപ്പെടുകയായിരുന്നു. പദ്ധതി പ്രദേശത്ത് വൈദ്യുതി വെള്ളം റോഡ് ഉൾപ്പെടെയുള്ള ബാഹ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇത് തയ്യാറാക്കുക. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ്പ് പദവി നൽകും.കേരളത്തിൽ വലിയ രീതിയിൽ വ്യവസായം കൊണ്ടുവരാൻ കഴിയും. കേരളത്തിന് ചേരുന്ന വിധത്തിലുള്ള പാരിസ്ഥിതിക സൗഹൃദ വ്യവസായികൾക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Story Highlights : P Rajeev on Kochi-Bengaluru Industrial corridor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here