Advertisement

രഞ്ജിത്തിനെതിരായ പീഡന പരാതി; ഭീഷണിയുണ്ടെന്ന് പരാതിക്കാരൻ

August 30, 2024
1 minute Read

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ ഭീഷണിയുണ്ടെന്ന് പരാതിക്കാരൻ. സ്വാധീനിക്കാൻ ശ്രമം നടക്കുന്നു. ആരോപണനത്തിൽ ഉറച്ച് നിൽക്കുന്നു. തെളിവുകൾ കൈയിലുണ്ട്. അതെല്ലാം അന്വേഷണ സംഘത്തിന് കൈമാറുമെന്നും പരാതിക്കാരൻ പറയുന്നു.

മൊഴിമാറ്റാൻ സമർദ്ദമുണ്ടെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ഡിജിപിക്കാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.

നേരത്തെ ബം​ഗാളി നടി രഞ്ജിത്തിനെതിരെ ​ഗുരുതര ലൈം​ഗിക ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു.

Story Highlights : Sexual Abuse Case Against Director RENJITH

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top