ഒരു ലക്ഷം ഫോളോവേഴ്‌സ് ഉണ്ടോ? ഇൻഫ്ലുവെൻസേഴ്സുമായി കൈകോർക്കാൻ കർണാടക

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സുമായി കൈകോർക്കാൻ കർണാടക സർക്കാർ. കുറഞ്ഞത് ഒരു ലക്ഷം ഫോളോവേഴ്‌സുള്ളവരിലൂടെ തങ്ങളുടെ പദ്ധതികളും പ്രോഗ്രാമുകളും പ്രോത്സാഹിപ്പിക്കുന്നതിന് സഹകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്(ഡിഐപിആര്‍) വകുപ്പിന്റെ നേതൃത്വത്തിൽ കര്‍ണാടക ഡിജിറ്റല്‍ പരസ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതിലൂടെ ഡിജിറ്റല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നവർക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിച്ചുതുടങ്ങും.
ബ്രാന്‍ഡ് അംബാസഡര്‍ഷിപ്പുകള്‍, സ്‌പോണ്‍സര്‍ ചെയ്യുന്ന പോസ്റ്റുകള്‍, ഗസ്റ്റ് കോണ്‍ട്രിബ്യൂഷന്‍സ്, ഉള്ളടക്കത്തിലെ സഹകരണം, ഹാഷ്ടാഗ് ക്യാംപെയ്‌നുകള്‍, റിവ്യൂകള്‍, ഇവന്റ് പ്രമോഷനുകള്‍ എന്നിവയായിരിക്കും ഇന്‍ഫ്‌ളൂവന്‍സര്‍മാരിലൂടെ പങ്കുവയ്ക്കപ്പെടുക.
അതേസമയം, മതിയായ യോഗ്യതയുള്ള ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങളും ഇന്‍ഫ്‌ളൂവന്‍സര്‍മാരും ഡിഐപിആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. യൂടൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍, ഗൂഗില്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍, എക്‌സ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ലിങ്ക്ഡിന്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും സർക്കാരുമായി സഹകരിക്കാവുന്നതാണ്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍, പേടിഎം, ഫോണ്‍പേ, ജിപേ തുടങ്ങിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍, ആപ്പ് ഡൗണ്‍ലോഡ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്കും സര്‍ക്കാരുമായി സഹകരിക്കാവുന്നതാണ്. ഇന്‍ ആപ്പ് പരസ്യങ്ങള്‍(ഗൂഗിള്‍ പ്ലേയിലോ ആപ്പിള്‍ ആപ്പ് സ്റ്റോറിലോ ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ആപ്പുകള്‍), വെബ്‌സൈറ്റുകള്‍, വെബ് പോര്‍ട്ടലുകള്‍, വെബ് ആഡ്‌സ് അഗ്രിഗേറ്ററുകള്‍, കോള്‍ സെന്ററുകള്‍, ന്യൂസ് അഗ്രഗേറ്ററുകള്‍, ഐവിആര്‍എസ്, ചാറ്റ്‌ബോട്ട് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.
Story Highlights : Karnataka to join hands with influencers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here