തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; ആക്രമിച്ചയാളെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഓയൂർ സ്വദേശി ഷിഹാബുദ്ദീൻ (43) ആണ് മരിച്ചത്. പള്ളിക്കൽ കൊട്ടിയംമുക്കിലുള്ള മുസ്ലീം പള്ളിയിലെ ജീവനക്കാരനാണ് മരിച്ച ഷിഹാബുദ്ദീൻ. കാട്ടുപുതുശ്ശേരിയിലെ ഇടറോഡിൽ രാത്രി 7 മണിയോടെ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് കണ്ടത്. ഉടനെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പള്ളിക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Man stabbed to death in Thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here