വീട്ടിലെ 12 പേരെയും ഉരുളെടുത്തു, ഒറ്റയായ അഭിജിത്തിന്റെ ഭാവിക്കായി ട്വന്റി ഫോറിന്റെ കൈത്താങ്ങ്

വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തിലെ 12 പേരെയും നഷ്ട്ടമായ അഭിജിത്തിന് ട്വന്റി ഫോറിന്റെ കൈത്താങ്ങ്. അഭിജിത്തിന് പഠിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ട്വന്റി ഫോർ വാഗ്ദാനം ചെയ്തു. ഹോട്ടൽ മാനേജ്‌മന്റ് പഠിക്കാനാണ് താത്പര്യമെന്ന് ട്വന്റി ഫോർ സംഘടിപ്പിച്ച ‘എന്റെ കുടുംബം വയനാടിന് ഒപ്പം’ എന്ന പരിപാടിയിൽ അഭിജിത്ത് പറഞ്ഞു.
ആർത്തലച്ചുവന്ന ഉരുളൊന്നാകെ അഭിജിത്തിന്റെ കുടുംബത്തെ വിഴുങ്ങി. അച്ഛനും അമ്മയും സഹോദരങ്ങളും മുത്തച്ഛനും എല്ലാവരും ഒറ്റരാത്രികൊണ്ട് അഭിജിത്തിന്റെ ലോകത്തുനിന്ന് ഇല്ലാതെയായി. ഉരുൾപൊട്ടലിൽ അഭിജിത്തിന്റെ കുടുംബത്തിലെ ബാക്കിയുള്ളവരുടെ മുഴുവൻ വീടുകളും നഷ്ടമായി. നടുക്കുന്ന ഓർമകളിൽ നിന്ന് ഇപ്പോഴും കരകയറിയിട്ടില്ല അഭിജിത്ത്. വല്യച്ഛന്റെ സംരക്ഷണയിലാണ് അഭിജിത്ത് ഇപ്പോൾ കഴിയുന്നത്.
വയനാടിന് കൈയ്താങ്ങായി ട്വന്റി ഫോർ ”എൻ്റെ കുടുംബം വയനാടിന് ഒപ്പം” പദ്ധതിയുടെ ഭാഗമായി
കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റേറിയത്തിൽ വർണ്ണാഭമായ പരിപാടികളാണ് നടന്നത്.വേദനകൾ മാറ്റിനിർത്തി ട്വന്റി ഫോർ ,ഫ്ലവേഴ്സ് കലാകാരന്മാർക്കൊപ്പം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കാളികളായി.
അതിജീവനത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന മുണ്ടക്കൈ ചൂരൽമല നിവാസികൾക്കൊപ്പം കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന്നിന്നു. കെ. ചിറ്റില പ്പിള്ളി ഫൗണ്ടേഷൻ ഇതിനായി 15 കോടി നൽകും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സഹായത്തിനു പുറമേ ആശുപത്രി നിർമാണത്തിന് മൂന്ന് കോടി രൂപ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.താലൂക്ക് ആശുപത്രിയിലും പിഎച്ച്സിയിലും പ്രത്യേക ബ്ലോക്കും വിദ്യാഭ്യാസ സഹായവും ഫൗണ്ടേഷൻ നൽകും.
പ്രക്ഷകരുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 24 കണക്ടുമായി സഹകരിച്ചാണ് ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ വയനാട് ചൂരൽമല, മുണ്ടക്കൈ നിവാസികൾക്ക് കൈത്താങ്ങാകാൻ ”എന്റെ കുടുംബം വയനാടിനൊപ്പം” എന്ന പരിപാടി സംഘടിപ്പിച്ചത്.
Story Highlights : twentyfour channel would bear the education expencess of abhijith wayanad landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here