Advertisement

കേരള ലോട്ടറി; ഭാഗ്യക്കുറികളില്‍ ക്യൂആര്‍ കോഡ് ഉള്‍പ്പെടെ 11 സുരക്ഷാസംവിധാനങ്ങള്‍

September 2, 2024
Google News 3 minutes Read
Kerala Lottery 11 security systems including QR code on lottery tickets

ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ധനമന്ത്രിയായിരുന്ന പി കെ കുഞ്ഞാണ് കേരളാ ഭാഗ്യക്കുറിയെന്ന ആശയത്തിന് പിന്നില്‍. 1967ലെ കേരളപ്പിറവി ദിനത്തിലാണ് കേരളാ ഭാഗ്യക്കുറി വിപണിയിലേക്ക് എത്തി തുടങ്ങിയത്. ഒരു ലക്ഷം രൂപ ഒന്നാം സമ്മാനമായി തുടങ്ങിയ കേരളാ ഭാഗ്യക്കുറി ഇന്ന് സമ്മാനത്തിന്റെ കാര്യത്തില്‍ 25 കോടിയിലെത്തി നില്‍ക്കുന്നു. കാലാനുസൃതമായി ലോട്ടറി സമ്മാന ഘടനയില്‍ വന്ന മാറ്റം ഭാഗ്യം തേടിയെത്തിയ സാധാരണക്കാരെ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും ആക്കി. (Kerala Lottery 11 security systems including QR code on lottery tickets)

ഭാഗ്യക്കുറികള്‍ വിപണിയിലേക്കെത്തുന്നത് നിരവധി സുരക്ഷാസംവിധാനങ്ങളുമായാണ്. വ്യാജന്മാരില്‍ നിന്ന് ഉപഭോക്താക്കളുടെ സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ക്യൂആര്‍ കോഡ് ഉള്‍പ്പെടെ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ വിപണിയിലേക്കെത്തുന്ന ഭാഗ്യക്കുറിയില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നല്‍കിയിട്ടുണ്ട്.

Read Also: അഴിമതിക്കേസ്: ആര്‍ജി കര്‍ മെഡിക്കര്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍

കേരള ഭാഗ്യക്കുറിയുടെ ഓരോ ടിക്കറ്റുകളിലും അനുകരിക്കാനോ പകര്‍ത്താനോ കഴിയാത്ത 11 സുരക്ഷാ സംവിധാനങ്ങളാണ് ഉറപ്പാക്കിയിട്ടുണ്ട്. ഡിസൈന്‍ മുതല്‍ ലീനിയര്‍ ബാര്‍ കോഡ് വരെ നീളുന്നതാണ് ഓരോ ടിക്കറ്റുകളിലെയും സുരക്ഷാ സംവിധാനങ്ങളും. ടിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിക്കുന്നത് തടയാനും നമ്പറുകള്‍ തിരുത്തി പണം തട്ടുന്നത് തടയാനും ഇത് വഴി സാധിക്കും. ഇതിനായി ടെക്നിക്കല്‍ കമ്മിറ്റിക്കും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ടിക്കറ്റ് രൂപകല്പന ചെയ്യുന്നതിനായുള്ള അത്യാധുനിക ഹൈടെക് സെക്യൂരിറ്റി ലാബും പ്രവര്‍ത്തിക്കുന്നുണ്ട്.

മൈക്രോ ലെറ്റേഴ്‌സ് പാറ്റേണ്‍, ഗ്യുലോക് പാറ്റേണ്‍, ഒപാക് ടെക്സ്റ്റ് പാറ്റേണ്‍, റിലീഫ് പാറ്റേണ്‍, വോയിഡ് പാന്റോഗ്രാഫ് പാറ്റേണ്‍, ഇന്‍വെര്‍ട്ട് മൈക്രോലൈന്‍ പാറ്റേണ്‍, ലിനിയര്‍ ബാര്‍കോഡ്, ക്യൂആര്‍ കോഡി, സീക്രട്ട് കോഡ്, ഫ്‌ലൂറസെന്റ് കളര്‍ പ്രിന്റിങ്, മള്‍ട്ടിപ്പിള്‍ ഡ്രോ നമ്പറിങ് എന്നീ സുരക്ഷാ സംവിധാനങ്ങളാണ് ഓരോ ടിക്കറ്റുകളിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Story Highlights : Kerala Lottery 11 security systems including QR code on lottery tickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here