Advertisement

വാഹനത്തിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂര മർദ്ദനം

September 2, 2024
2 minutes Read
ksrtc

കെഎസ്ആർടിസി ഡ്രൈവർക്ക് യുവാവിൻ്റെ ക്രൂര മർദ്ദനം. തിരുവനന്തപുരം ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ മൻസൂറിനാണ് വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മർദ്ദനമേറ്റത്.
പിക്കപ്പ് വാൻ ഡ്രൈവറായ നൗഫൽ ആണ് ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ആര്യനാട് കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി.

Read Also: മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാപരിശോധന; കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ചു

മുന്നിൽ കയറ്റമായിരുന്നു, അപകടസാധ്യത കൂടുതൽ ഉള്ളതിനാൽ നേരെ കൈകാണിച്ചിട്ടും പിക്കപ്പ് നിർത്തിയിരുന്നില്ല…പിന്നീട് പിക്കപ്പ് ഡ്രൈവർ വാഹനം തട്ടിയെന്ന് പറഞ്ഞ് ദേഷ്യപ്പെടുകയും യാതൊരു പ്രകോപനവും കൂടാതെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നുവെന്ന് കെഎസ്ആർടിസി ഡ്രൈവർ ട്വന്റി ഫോറിനോട് പറഞ്ഞു. രണ്ടു പേരാണ് പിക്കപ്പ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് മൻസൂർ പറയുന്നു. മർദ്ദനത്തിൽ മൂക്കിനും പുറംഭാഗത്തും മൻസൂറിന് സാരമായി പരുക്കേറ്റിട്ടുണ്ട്.

Story Highlights : The vehicle was not given a side; KSRTC driver brutally beaten

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top