Advertisement

‘സർക്കാരിനെതിരെ ജനങ്ങളെ തിരിക്കാൻ ശ്രമിച്ചു; ദുരന്ത സ്ഥലത്ത് ഭക്ഷണ വിതരണം തടസപ്പെടുത്തിയത് ADGP’; അജിത് കുമാറിനെതിരെ CPI വയനാട് നേതൃത്വം

September 3, 2024
1 minute Read

എഡിജിപി അജിത് കുമാറിനെതിരെ സിപിഐ വയനാട് നേതൃത്വം. മുണ്ടക്കൈ ദുരന്ത പ്രദേശത്ത് ഭക്ഷണ വിതരണം തടസപ്പെടുത്തിയത് എഡിജിപി എംആർ അജിത് കുമാറാണെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇജെ ബാബു. സർക്കാരിന് എതിരെ ജനങ്ങളെ തിരിക്കാൻ എഡിജിപി ശ്രമിച്ചെന്ന് ബാബു പറഞ്ഞു.

പോലീസാണ് സന്നദ്ധ പ്രവർത്തകരുടെ ഭക്ഷണ വിതരണം തടഞ്ഞത്. റവന്യൂ മന്ത്രി കൃത്യമായി ഇടപ്പെട്ടത് കൊണ്ടാണ് വലിയ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ പോവാതിരുന്നതെന്ന് ഇജെ ബാബു പറഞ്ഞു. സിപിഐ മന്ത്രിയെ വിളിച്ച് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. അനാവശ്യമായി എഡിജിപി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സിപിഐ വയനാട് നേതൃത്വം ആരോപിച്ചു.

Read Also: നിര്‍ണായക തെളിവുകള്‍ കൈമാറി? മുഖ്യമന്ത്രിയെ കണ്ട് പി വി അന്‍വര്‍ മടങ്ങി

എഡിജിപി അജിത് കുമാറിനെതിരെ ഒന്നൊഴിയാതെ ആരോപണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ‌ പിവി അൻവർ എംഎൽഎ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്തെത്തിയിരുന്നു. അജിത്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി അൻവർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അൻവർ ആരോപണങ്ങൾ മയപ്പെടുത്തിയിരുന്നു. പുഴുക്കുത്തുകൾ തുറന്നു കാണിച്ചു. എഡിജിപിയെ മറ്റുമെന്നാണ് പ്രതീക്ഷ. ഇനി നടപടി എടുക്കേണ്ടത് സർക്കാരാണെന്നാണ് അൻവർ പ്രതികരിച്ചത്.

Story Highlights : CPI Wayanad against ADGP Ajith Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top