‘ഞാൻ ഞെട്ടിപ്പോയി സിദ്ദിഖ് സാർ അച്ഛനെപോലെയുള്ളയാളാണ്, അതിജീവിതയ്‌ക്കൊപ്പം’: അർച്ചന കവി
നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ കേസ് എത്തിയത് കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് നടി അര്‍ച്ചന കവി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ചു കൊണ്ടാണ് അര്‍ച്ചന രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അർച്ചന പ്രതികരിച്ചത്. ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെയുണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും.
അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാര്‍ത്ഥ തെമ്മാടികളെന്നും അർച്ചന പറയുന്നു. സിദ്ദിഖ് സാര്‍ അച്ഛനെ പോലെയുള്ളയാളാണ്. എന്നാല്‍ നിരപരാധിത്വം തെളിയിക്കുന്നതു വരെ താന്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് അര്‍ച്ചന വ്യക്തമാക്കി. സിദ്ദിഖ് സാറിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ സാര്‍ എന്നാണ് വിളിക്കുന്നത്.
അച്ഛനെ പോലുള്ളയാലാണ്. ജോലി സ്ഥലത്ത് നല്ല അനുഭവമേ അദ്ദേഹത്തിനൊപ്പം ഉണ്ടായിട്ടുള്ളൂ. അദ്ദേഹത്തിനെതിരെ ഒരു ആരോപണം വന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയി. കൂടാതെ അത്രയും തന്നെ വേദനിക്കുകയും ചെയ്തു.
ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെയുണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ തെമ്മാടികള്‍. നമ്മുടെ മനസിന്റെ ദൗര്‍ബല്യം എന്താണെന്ന് അവര്‍ക്കറിയാമായിരിക്കും. ഷോട്ട് എടുക്കുന്നതിന് തൊട്ട് മുമ്പായിരിക്കും എല്ലാവരുടെയും മുന്നില്‍ വെച്ച് അവര്‍ അതേ കുറിച്ച് പറയുക.
അസ്വസ്ഥത തോന്നുമെങ്കിലും നിങ്ങള്‍ക്ക് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കണം. ഡാന്‍സ് മാസ്റ്റേഴ്‌സ് മിക്കവാറും തമിഴ്‌നാട്ടില്‍ നിന്നായിരിക്കും വരുന്നത്. അവരോട് ചില സംവിധായകര്‍ പറയും ഏത് നടനും നടിയുമായിരിക്കും ബുദ്ധിമുട്ടുണ്ടാക്കാന്‍ പോകുന്നതെന്ന്. ഇതുപോലെ സ്റ്റണ്ട് മാസ്റ്റര്‍മാരോടും പറയും.
ഇത്തരക്കാര്‍ കയ്യിലെ മൈക്കിലൂടെ തോന്നിയതെല്ലാം വിളിച്ചുപറയും. ഇതൊക്കെ തങ്ങളെ ഉപദ്രവിക്കുകയാണെന്ന് പോലും മനസിലാകാത്ത നടീനടന്മാരുണ്ട് എന്നതാണ് സത്യം. മാനസികമായതും ശാരീരികമായതുമായ സാമ്പത്തികവുമായ ഉപദ്രവങ്ങള്‍ എന്തൊക്കെയാണെന്ന് സ്‌കൂളില്‍ നിന്നേ പഠിപ്പിച്ച് കൊടുക്കണം എന്നും അര്‍ച്ചന പറയുന്നുണ്ട്.
അര്‍ച്ചന കവി യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകള്‍:
അഞ്ചും പത്തും വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ എന്തിനാണ് ഇപ്പോള്‍ തുറന്നു പറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. എന്റെ പ്രായത്തിലുള്ളവര്‍ പോലും ഈ ചോദ്യം ചോദിക്കുന്നുണ്ട്. കുട്ടികളില്‍ വിവരങ്ങളാണ് നമ്മള്‍ നിറച്ചു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ സ്‌കൂളില്‍ പഠിക്കുകയാണെന്നും ഒരു വിഷയത്തില്‍ രണ്ടുവര്‍ഷമായി കുറച്ച് മോശമാണെന്നും കരുതുക. ഇതേവര്‍ഷവും പരീക്ഷയെഴുതി ഉത്തരക്കടലാസ് കിട്ടുമ്പോള്‍ അതേ വിഷയത്തില്‍ പരാജയപ്പെട്ടു. ടീച്ചര്‍ പറയുകയാണ് രക്ഷിതാവിനെക്കൊണ്ട് ഒപ്പിടുവിച്ച് കൊണ്ടുവരാന്‍,. മാര്‍ക്കിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, നിങ്ങളെ മനസിലാക്കുന്ന രക്ഷിതാവല്ല എന്നുകൂടി കരുതുക. ഒരുപാട് കുട്ടികള്‍ സ്വയം ഒപ്പിട്ട് കൊണ്ടുപോകുമായിരിക്കും. മറ്റുചിലര്‍ അത് എവിടെയെങ്കിലും ഒളിപ്പിച്ചിട്ട് മറന്നുപോയെന്ന് ടീച്ചറോട് കള്ളം പറയും. എങ്കിലും ചിലര്‍ ആ ഉത്തരക്കടലാസില്‍ ഒപ്പിടുവിക്കാന്‍ രക്ഷിതാക്കളെ കാണിക്കും.
അടുത്തദിവസം രാവിലെ സ്‌കൂളില്‍ പോകുന്നതുവരെ, അച്ഛന്‍ ആ പേപ്പറില്‍ ഒപ്പിട്ട് കിട്ടുന്നതവരെയുള്ള ഒരു മാനസിക സംഘര്‍ഷമുണ്ടല്ലോ. നിങ്ങളെ മനസിലാക്കുന്ന രക്ഷിതാവല്ല ആ വീട്ടിലെങ്കില്‍ ഒരിക്കലും നിങ്ങള്‍ പെട്ടന്ന് ആ കാര്യം ചെയ്യില്ല. പല കാര്യങ്ങളും മനസില്‍ ആലോചിച്ച് ഉറപ്പിക്കും. അത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തും. അച്ഛനില്‍നിന്ന് കിട്ടാന്‍ പോകുന്ന ശിക്ഷയേക്കുറിച്ചുള്ള ഭയം ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. ഇതാണ് തുറന്നുപറയാന്‍ തയ്യാറാവുന്ന ഒരു അതിജീവിതയും അഭിമുഖീകരിക്കുന്ന കാര്യം. ഞാന്‍ പന്ത്രണ്ടാംതരത്തില്‍ കണക്കിന് പരാജയപ്പെട്ടയാളാണ്. ഇപ്പോഴും ഉറക്കത്തില്‍ കണക്ക് ചെയ്യാന്‍ കിട്ടുന്നതായി സ്വപ്നം കാണാറുണ്ട്. എന്നിട്ട് ഞെട്ടിയെഴുന്നേല്‍ക്കും. അതിജീവിതകള്‍ കടന്നുപോയതുമായി വെച്ചുനോക്കുകയാണെങ്കില്‍ ഇതൊന്നും ഒന്നുമല്ല. അപ്പോള്‍ അവര്‍ അനുഭവിച്ചതും കടന്നുപോയതുമായ സാഹചര്യങ്ങള്‍ നമുക്കൊരിക്കലും ജഡ്ജ് ചെയ്യാന്‍ പറ്റില്ല. നമുക്കതിനുള്ള അവകാശമില്ല.
പരിക്കുപറ്റിയാല്‍ ഓരോരുത്തര്‍ക്കും മുറിവുണങ്ങുന്നത് വ്യത്യസ്ത സമയങ്ങളിലായിരിക്കും. അതുകൊണ്ട് എന്തുകൊണ്ട് ഇത്തരം കാര്യങ്ങള്‍ തുറന്നുപറയുന്നതിന് ഇത്രയും സമയമെടുക്കുന്നത് എന്തിനെന്ന് ചോദിക്കുന്നത് ദയവുചെയ്ത് നിര്‍ത്തണം. അവര്‍ തുറന്നുപറയാനായി വന്നല്ലോ, അവരെ എങ്ങനെ സഹായിക്കണം എന്നാണ് ആലോചിക്കേണ്ടത്. സ്വന്തം വീട്ടില്‍ നടക്കുമ്പോള്‍ മാത്രമേ നമുക്ക് ഇവരുടെ വിഷമങ്ങള്‍ മനസിലാവൂ. അങ്ങനെയല്ലാത്തപക്ഷം അതൊരു വിഷമകരമായ കാര്യമാണ്. പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാവുന്ന സംഭവമുണ്ട്. പിന്നെ എന്തോ കാരണംകൊണ്ട് അവര്‍ തമ്മില്‍ തെറ്റുകയും അയാള്‍ക്കെതിരെ ആ പെണ്‍കുട്ടി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു.
നമുക്ക് തത്ക്കാലം മലയാളം സിനിമയെ കുറിച്ച് മറക്കാം. മറ്റേത് ഇന്‍ഡസ്ട്രിയാകട്ടെ അവിടെ ഒരു കോര്‍പ്പറേറ്റ് നിയമമുണ്ടാകും. ഒരു സിഇഓയ്ക്ക് ജോലി സ്ഥലത്തെ മറ്റേതൊരാളുമായും ബന്ധമുണ്ടാക്കാനാകുമോ? അവിടെ വര്‍ക്ക് എത്തിക്‌സ് എന്നൊന്നുണ്ട്. അത് പരസ്പരം അറിഞ്ഞു കൊണ്ടാണെങ്കില്‍ പോലും അത് നിയമവിരുദ്ധമാണ്. ഇവിടെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നത് പുരുഷനോ സ്ത്രീയോ ആകട്ടെ അത് ചൂഷണമാണ്. അത് ആ സ്ഥാപനത്തിലെ മറ്റുജീവനക്കാരെയും ബാധിക്കും. ഒരു ട്രാഫിക്കില്‍ ചുവന്ന ലൈറ്റ് കത്തുന്നത് കണ്ടാല്‍ നിര്‍ത്താതെ കടന്നുപോകുന്നവരുണ്ട്. പിടിക്കപ്പെട്ടാല്‍ അവര്‍ എന്തായാലും പിഴയൊടുക്കേണ്ടി വരും. നിങ്ങള്‍ ഒരു സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കണ്‍ട്രോളറുടെയോ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നിട്ട് അരുതാത്ത കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ മതി. അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം ഒരുപാട് പേര്‍ ആരോപണവിധേയരായിട്ടുണ്ട്. ഞാന്‍ സിദ്ദിഖ് സാറിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ സാര്‍ എന്നാണ് വിളിക്കുന്നത്. അച്ഛനെ പോലുള്ളയാലാണ്. ജോലി സ്ഥലത്ത് നല്ല അനുഭവമേ അദ്ദേഹത്തിനൊപ്പം ഉണ്ടായിട്ടുള്ളൂ. അദ്ദേഹത്തിനെതിരെ ഒരു ആരോപണം വന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയി. കൂടാതെ അത്രയും തന്നെ വേദനിക്കുകയും ചെയ്തു. എന്നാല്‍ എനിക്ക് മോശം അനുഭവമുണ്ടായില്ലെന്ന് കരുതി അയാള്‍ മറ്റൊരാളെ വേദനിപ്പിക്കില്ല എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. ഞാന്‍ ആ അതിജീവിതയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്. ആരോപണവിധേയന്‍ നിരപരാധിത്വം തെളിയിച്ച് വരുന്നതു വരെ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കും.
എല്ലാവരും ലൈംഗിക ചൂഷണത്തിനെ കുറിച്ച് സംസാരിക്കുന്നു. ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ഏറ്റവും മോശം കാര്യം എന്താണെന്നറിയാമോ? വൈകാരികമായതും സാമ്പത്തികപരമായതുമായ ദുരുപയോഗമാണ്. ഒരുപാട് ചിത്രങ്ങളില്‍ അഡ്വാന്‍സ് കിട്ടിയതിന് ശേഷം ബാക്കി പ്രതിഫലം കിട്ടിയിട്ടുണ്ടാവില്ല. പടത്തിന്റെ ബജറ്റ് കൂടിപ്പോയി, അടുത്ത പടം തന്ന് പരിഹരിക്കാം എന്നൊക്കെയായിരിക്കും നിര്‍മ്മാതാവ് പറയുക. അതൊക്കെ സിനിമയിലുള്ള എല്ലാവരും കേട്ടിട്ടുണ്ടാവും. പുരുഷന്മാരായ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ പോലും ഇത് കേട്ടിട്ടുണ്ടാവാം. ഒരു ചിത്രത്തിന്റെ കരാറൊപ്പിടുമ്പോള്‍ അതില്‍ കാണിച്ചിരിക്കുന്നതിന്റെ പകുതി പ്രതിഫലമെങ്കിലും കിട്ടിയാല്‍ നന്നായിരുന്നു എന്നാണ് പലരും ചിന്തിക്കുന്നത്.
ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ വേറെയുണ്ടാവില്ലെന്ന് ചിലരെ കുറിച്ച് വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ തെമ്മാടികള്‍. നമ്മുടെ മനസിന്റെ ദൗര്‍ബല്യം എന്താണെന്ന് അവര്‍ക്കറിയാമായിരിക്കും. ഷോട്ട് എടുക്കുന്നതിന് തൊട്ട് മുമ്പായിരിക്കും എല്ലാവരുടെയും മുന്നില്‍ വെച്ച് അവര്‍ അതേ കുറിച്ച് പറയുക. അസ്വസ്ഥത തോന്നുമെങ്കിലും നിങ്ങള്‍ക്ക് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കണം. ഡാന്‍സ് മാസ്റ്റേഴ്‌സ് മിക്കവാറും തമിഴ്‌നാട്ടില്‍ നിന്നായിരിക്കും വരുന്നത്. അവരോട് ചില സംവിധായകര്‍ പറയും ഏത് നടനും നടിയുമായിരിക്കും ബുദ്ധിമുട്ടുണ്ടാക്കാന്‍ പോകുന്നതെന്ന്. ഇതുപോലെ സ്റ്റണ്ട് മാസ്റ്റര്‍മാരോടും പറയും. ഇത്തരക്കാര്‍ കയ്യിലെ മൈക്കിലൂടെ തോന്നിയതെല്ലാം വിളിച്ചുപറയും. ഇതൊക്കെ തങ്ങളെ ഉപദ്രവിക്കുകയാണെന്ന് പോലും മനസിലാകാത്ത നടീനടന്മാരുണ്ട് എന്നതാണ് സത്യം. മാനസികമായതും ശാരീരികമായതുമായ സാമ്പത്തികവുമായ ഉപദ്രവങ്ങള്‍ എന്തൊക്കെയാണെന്ന് സ്‌കൂളില്‍ നിന്നേ പഠിപ്പിച്ച് കൊടുക്കണം.
ശാരീരികമായ ഉപദ്രവങ്ങളിലേക്ക് മാത്രമാണ് മാധ്യമങ്ങള്‍ ശ്രദ്ധകൊടുക്കുന്നത്. അതിനുമപ്പുറം പല കാര്യങ്ങളിലൂടെയും അഭിനേതാക്കളും സാങ്കേതികവിദഗ്ധരും കടന്നു പോകുന്നുണ്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ 15 അംഗ മാഫിയാ സംഘം എന്ന് പറഞ്ഞ് നെഗറ്റീവ് കഥാപാത്രങ്ങളുടെ പേരിട്ട് വിളിക്കുന്നുണ്ട്. വിവേകത്തോടെയുള്ള ഒരു തമാശയാണത്. അത് ആസ്വദിക്കുന്നതിനൊപ്പം അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. പക്ഷേ ഇപ്പോള്‍ തമാശ പറയാതിരിക്കുന്നതാണ് നല്ലത്. ആളുകളെ ഉത്തരവാദിത്തത്തോടെ ചേര്‍ത്തു നിര്‍ത്തുകയും ഒരു മാറ്റം കൊണ്ടുവരുന്നതിനും ഇപ്പോള്‍ പ്രാധാന്യം നല്‍കാമെന്നും പറഞ്ഞുകൊണ്ടാണ് അര്‍ച്ചന കവി വ്‌ലോഗ് അവസാനിപ്പിക്കുന്നത്.
Story Highlights : Archana Kavi on Hema commitie Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here