Advertisement

‘മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്, ഒടുവിൽ ജനം ശശിയാകും’; കെ എം ഷാജി

September 5, 2024
Google News 1 minute Read
Plus two bribe caseHigh Court quashed ED case against KM Shaji

പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി.ഗുരുതരമായ പ്രശ്നങ്ങളാണ് അൻവർ ഉന്നയിച്ചത്. പി വി അൻവറിന് വിശ്വാസ്യതയില്ലെങ്കിലും അദ്ദേഹം ഇപ്പോൾ പറഞ്ഞ കാര്യങ്ങളെ ​ഗൗരവമായി തന്നെ കണക്കാക്കേണ്ടതുണ്ട്.

അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്. മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്. കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും. കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങും.

കഴിഞ്ഞയാഴ്ച വരെ എസ്പി ഓഫീസിന് മുമ്പിൽ കുത്തിയിരുന്നയാൾ പരാതി നൽകി മുഖ്യമന്ത്രിയെ കണ്ടതോടെ മാധ്യമങ്ങളോടാണ് ദേഷ്യപ്പെടുന്നത്. എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും കെ എം ഷാജി പറഞ്ഞു.

സമരമൊഴിഞ്ഞു പ്രതിപക്ഷത്തിന് എവിടെയാണ് സമയം. അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി ആവശ്യപ്പെട്ടു.

Story Highlights : K M Shaji Against Pinarayi P V Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here