Advertisement

പിവി അൻവറിന് കളിത്തോക്ക് അയച്ച് യൂത്ത് ലീഗ്; “ഒരു കൊട്ട നാരങ്ങ” തിരിച്ചയച്ച് പി വി അൻവർ

September 5, 2024
1 minute Read

എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അൻവറിന് യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ.

ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അൻവർ യൂത്ത് ലീഗിന് നൽകിയ മറുപടി കത്തുന്ന വിവാദങ്ങൾക്കിടയിലെ ചിരിയാവുകയാണ്. രാഷ്ട്രീയ എതിരാളികൾക്ക് നർമ്മവും പരിഹാസവും നിറഞ്ഞതായിരുന്നു എംഎൽഎയുടെ മറുപടി.

ജീവന് ഭീഷണിയുണ്ടെന്ന് പലതവണ ആവർത്തിച്ച അൻവർ തോക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നു. ഇതിനായി കളക്ടർക്ക് അപേക്ഷ നൽകുകയും ചെയ്തു. ഇതിനെതിരെയാണ് പരിഹാസവുമായി യൂത്ത് ലീഗ് എത്തിയത്. ഒരു കളിത്തോക്ക് അൻവറിന് അയച്ചു നൽകി. ഈ കളിത്തോക്കിനെയാണ് പകരം ഒരു കൊട്ട നാരങ്ങ കൊണ്ട് ഫേസ് ബുക്കിൽ നേരിട്ടത്. നാരങ്ങ വെള്ളം കലക്കിയിരുന്നോ എന്നു മാത്രമല്ല, പരിമിതികൾ മാത്രമുള്ള എന്ന വിശേഷണവും ചേർത്തു.

പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചത്

“കളിതോക്ക്‌” അയച്ച്‌ തന്ന
യൂത്ത്‌ ലീഗിന് സ്നേഹപൂർവ്വം
“ഒരു കൊട്ട നാരങ്ങ” തിരിച്ച്‌
കൊടുത്ത്‌ വിടുന്നു..♥️

പരിമിതി മാത്രമുള്ള യൂത്ത്‌ ലീഗിന്
വെള്ളം കലക്കാൻ ഇരിക്കട്ടേ..♥️

Story Highlights : P V Anvar fb post against Youth League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top