സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ: വില വർധനവ് ഓണച്ചന്തകൾ തുടങ്ങാൻ ഇരിക്കെ

സപ്ലൈകോയിൽ സബ്സിഡിയുള്ള 3 സാധനങ്ങൾക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് കൂട്ടിയത്. ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്.
സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കേയാണ് സബ്സിഡി സാധനങ്ങളുടെ വിലവർധന. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടി. കിലോയ്ക്ക് 27 രൂപയായിരുന്ന പഞ്ചസാര ഒറ്റയടിക്ക് 33 രൂപയായാണ് വർധിപ്പിച്ചത്. കുറുവ അരിക്കും മട്ട അരിക്കും മൂന്നൂ രൂപ വീതം കൂട്ടി കിലോയ്ക്ക് 33 രൂപയാക്കി.
Read Also: പി.വി അൻവർ ഉയർത്തിയ ആരോപണം: സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ CPIM
സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്നും റേഷൻ കടകൾ വഴി 14 ഇനങ്ങളുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 9നും ആരംഭിക്കും. 14 വരെ ജില്ല, താലൂക്ക് / നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് ഓണച്ചന്തകൾ നടക്കുന്നത്. മഞ്ഞ (എഎവൈ), ബ്രൗൺ (എൻപിഐ) റേഷൻ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് ലഭിക്കുക.
Story Highlights : Supplyco increase the price of three subsidy products
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here