‘എന്റെ കുട്ടികളെ തല്ലിച്ചതച്ചു’; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ വന്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കല്ലെറിയുകയോ തെറി പറയുകയോ ഒന്നും ചെയ്യാത്ത പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ‘എന്റെ കുട്ടികളെ, ഒന്നും ചെയ്യാത്ത പാവം കുട്ടികളെ നിരവധി പോലീസുകാര്‍ തടഞ്ഞു വച്ച് അടിച്ച് കൈയും കാലും തലയും പൊട്ടിച്ചു. അവര്‍ ആശുപത്രിയില്‍ കിടക്കുന്നു. ഈ സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാമോ?’ സുധാകരന്‍ ചോദിച്ചു.
പോലീസുകാരുടെ തോന്യവാസം തീര്‍ക്കാനോ മാറ്റാനും പറ്റില്ലെങ്കില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ എട്ടു വര്‍ഷത്തിനിടെ കേരളത്തില്‍ 1.5 ലക്ഷം ബലാത്സംഗ കേസ് ഉണ്ടായെന്നും കെ.സുധാകരന്‍ ആരോപിച്ചു.
Read Also: ‘വെടിവെച്ചാലും സമരത്തിൽ നിന്നും പിന്മാറില്ല’; കെ സുധാകരൻ
മക്കള്‍ക്ക് പണമുണ്ടാക്കിയാല്‍ പോര, കുടുംബത്തിന് പണമുണ്ടാക്കിയാല്‍ പോര, പണമുണ്ടാക്കുന്നത് നാട്ടിലെ ജനങ്ങള്‍ക്കും വേണം. ജനങ്ങള്‍ക്കും സമാധാനപരമായി ജീവിക്കാനുള്ള അവസരമുണ്ടാക്കണം. അതാണ് ഒരു ഭരണാധികാരി ചെയ്യേണ്ടത്. പിണറായി വിജയന് അതിന് സാധിക്കില്ല എന്നത് ഇതിനകം തെളിയിച്ചിരിക്കുന്നു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : k sudhakaran about youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here