Advertisement

അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്പോർട്ട് കൈമാറി നിവിൻ പോളി

September 6, 2024
Google News 1 minute Read

ലൈംഗീക ആരോപണം, പാസ്പോർട്ട് കൈമാറി നിവിൻ പോളി. അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്‌പോർട്ടിന്റെ കോപ്പി കൈമാറി. പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ വിദേശത്ത് അല്ലായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ കൈമാറി. ഇതേദിവസം നടന്ന സിനിമയുടെ ചിത്രീകരണ വിവരങ്ങളും നൽകി.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം സിനിമയുടെ ഷൂട്ടിൽ ആയിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു.

അതേസമയം ബലാത്സംഗ കേസിൽ ഡിജിപിക്ക് വിശദമായ പരാതി നിവിൻ പോളി നേരത്തെ നൽകിയിരുന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം.

കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിയെ സമീപിച്ചിരിക്കുകയാണ് നടൻ നിവിൻ പോളി. കേസിൽ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞു.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

Story Highlights : Nivin Pauly Gave Passport details to dgp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here