പി ജയരാജനും മകൻ ജെയ്ൻ രാജുമായും യാതൊരു ബന്ധവുമില്ല; റെഡ് ആർമി
പി ജയരാജനുമായി യാതൊരു ബന്ധവുമില്ലെന്ന് റെഡ് ആർമി. റെഡ് ആർമിക്ക് പിജെയുമായും മകൻ ജെയ്ൻ രാജുമായും ബന്ധമില്ല. റെഡ് ആർമി ഇടത് സൈബർ പോരാളി മാത്രമാണ്. പേജിൻ്റെ അഡ്മിൻ ജെയ്ൻ രാജ് അല്ലെന്നും റെഡ് ആർമി അറിയിച്ചു. നേരത്തെ റെഡ് ആര്‍മിയെ തള്ളി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍ രംഗത്തെത്തിയിരുന്നു.
റെഡ് ആര്‍മിയെ തന്റെ പേരുമായി ബന്ധപ്പെടുത്താന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പി ജയരാജൻ ഇന്ന് രംഗത്തെത്തിയിരുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. അവരുടെ ലക്ഷ്യം പാര്‍ട്ടി സമ്മേളനം ആണെന്നും പി ജയരാജന്‍ പറഞ്ഞു.
പി ശശിക്കെതിരെ തുടർച്ചയായ വിമർശനങ്ങൾ പേജിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പേജിന്റെ അഡ്മിൻ ആരാണെന്ന ചർച്ച ബലപ്പെടുന്നത്. ഇതിനിടയിലാണ് റെഡ് ആർമിയുടെ പോസ്റ്റ്. ജെയ്ൻ രാജും റെഡ് ആർമിയുടെ അഡ്മിൻ ആരാണെന്ന് വെളിപ്പെടുത്തണമെന്ന ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു.
സമ്മേളന കാലത്ത് പല വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. പൊലീസുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. അതാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാട്. വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു. അവരുടെ ലക്ഷ്യം പാര്‍ട്ടി സമ്മേളനമാണെന്ന് പി ജയരാജന്‍ പറഞ്ഞു.
Story Highlights : Red Army on P Jayarajan Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here