Advertisement

‘നിരന്തരം ആക്ഷേപങ്ങൾ, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം’; ആർവൈജെഡി

6 days ago
Google News 2 minutes Read

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് എൽഡിഎഫ് ഘടക കക്ഷിയായ ആർജെടിയുടെ യുവജന വിഭാഗം ആർവൈജെഡി. നിരന്തരം പൊലീസ് സേനയ്ക്ക് നേരെ ഉണ്ടാകുന്ന ആക്ഷേപങ്ങൾ പൊതുസമൂഹത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അപഹാസ്യരാക്കുന്നുവെന്ന് ആർവൈജെഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

പുറത്തുവന്ന വാർത്തകൾ സുജിത്ത് ദാസ് ഐപിഎസിൽ ഒതുങ്ങുന്നില്ല. ജനങ്ങൾക്ക് സുരക്ഷിതത്വം നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥർ ആവശ്യം ഉന്നയിച്ചു വരുന്നവരെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒരു കാലഘട്ടത്തിലും കാണാൻ കഴിയാത്ത നിലയിലേക്കുള്ള ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാർ വ്യാപകമായി സേനയിലേക്ക് എത്തിയിരിക്കുന്നു.

ജനങ്ങളുടെ സുരക്ഷിതത്വം ഇടതുപക്ഷ ജനാധിപത്യമുന്നണി എല്ലാ കാലഘട്ടത്തിലും ഉറപ്പു നൽകിയിട്ടുള്ളതാണ്. ആഭ്യന്തരവകുപ്പ് ഇത്തരം ചുമതലകൾ കൃത്യമായി നിർവഹിക്കുന്നില്ലെങ്കിൽ ജനങ്ങൾക്ക് കൊടുത്ത ഉറപ്പിന്റെ ലംഘനം ആയിരിക്കുമിതെന്നും രാഷ്ട്രീയ യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റ് സിബിൻ തേവലക്കര വാർത്താക്കുറിപ്പിൽ അറിയിച്ചു.

Story Highlights : RYJD, wants Pinarayi Vijayan to resign from Home minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here