Advertisement

നടൻ വിനായകനെ CISF ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തു

September 7, 2024
Google News 1 minute Read

ഹൈദരാബാദ് വിമാനത്തവാളത്തിൽ നടൻ വിനായകനെ കയ്യേറ്റം ചെയ്‌തു. കേന്ദ്ര വ്യവസായ സുരക്ഷാസേന(CISF) ഉദ്യോഗസ്ഥരാണ് ആണ് കയ്യേറ്റം ചെയ്‌തത്‌. കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. നടനെ തടഞ്ഞു വച്ചിരുന്നു. വിഷയത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികെയാണ്.

അതേസമയം സംവിധായകൻ രഞ്ജിത്തിനെതിരെ നടൻ വിനായകൻ നേരത്തെ രംഗത്തെത്തിയിരുന്നു . രഞ്ജിത്തിന്റെ ലീല എന്ന സിനിമ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ പറഞ്ഞു. താൻ വിനായകനെ നേരത്തെ തുടച്ചു കളഞ്ഞതാണെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നും തന്നെ തന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഇത്തരത്തിലുള്ള ആളുകൾ പൊളിച്ചു കളയണമെന്നും സമൂഹത്തിനെ നശിപ്പിക്കുന്നത് ഇവരെന്നും വിനായകൻ പറഞ്ഞു.

Story Highlights : CISF Attack on Vinayakan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here