Advertisement

ADGP-RSS കൂടിക്കാഴ്ച: മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡിജിപി

September 7, 2024
Google News 2 minutes Read

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിവാദ വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തു. ആഭ്യന്തര വകുപ്പ് നേരിടുന്ന വിഷയങ്ങളും സംസ്ഥാനത്തെ മറ്റു പോലീസ് വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ക്ലിഫ് ഹൗസിലായിരുന്നു നിർണായക കൂടിക്കാഴ്ച നടത്തിയത്.

എഡിജിപി എം.ആർ അജിത്കുമാറും ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതും മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ചയിൽ ചർച്ചയായി. ക്രൈംബ്രാഞ്ച് എഡിജിപിയെ യോ​ഗത്തിൽ വിളിച്ച് വരുത്തി. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി എച്.വെങ്കിടേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read Also: ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’; പി വി അൻവർ

അതേസമയം, മുൻകൂർ അപേക്ഷ പ്രകാരം എഡിജിപി എംആർ അജിത്കുമാർ നാല് ദിവസത്തെ അവധിയിൽ പ്രവേശിച്ചു. വിവാദങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നൽകിയ അപേക്ഷയിലാണ് എഡിജിപി അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളേയുമായി തൃശൂരിൽ എഡിജിപി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദങ്ങൾക്കാണ് തിരിതെളിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം മെയ് 22 നു തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് എം.ആർ അജിത്കുമാർ ദത്താത്രേയ ഹൊസബാളേയെ കണ്ടത്. ഔദ്യോഗിക വാഹനം ഒഴിവാക്കി വിജ്ഞാനഭാരതി ഭാരവാഹിയുടെ സ്വകാര്യ വാഹനത്തിലായിരുന്നു ADGP ഹോട്ടലിൽ എത്തിയത്. തൃശ്ശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വഴിയൊരുക്കിയെന്നും, ഇഡി കേസുകൾ ഇല്ലാതാക്കാൻ നടത്തിയ ഡീൽ ആയിരുന്നു കൂടിക്കാഴ്ച എന്നുമാണ് ആക്ഷേപം.

Story Highlights : State police chief met CM Pinarayi Vijayan at cliff house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here