‘പിണറായി വിജയന്റെ ബി ടീമാണ് വി.ഡി സതീശൻ, കോൺഗ്രസ് കെ.മുരളീധരനെ ബലിയാടാക്കി’; കെ സുരേന്ദ്രൻ

പൂരം കലക്കി നേടിയതല്ല ബിജെപി യുടെ തൃശൂരിലെ വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ മുരളീധരനെ ചതിക്കാൻ വേണ്ടിയാണ് തൃശൂരിലേക്ക് മാറ്റിയത്. സതീശനും കമ്പനിയും മുരളീധരനെ ബലിയാടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്ക് മതന്യൂനപക്ഷ വോട്ട് കിട്ടി.
പൂരം കലക്കിയാൽ എങ്ങനെ ന്യൂനപക്ഷ വോട്ട് കിട്ടുമെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
പിണറായി വിജയന്റെ ബി ടീമാണ് സതീശൻ. പിണറായിയും സതീശനും രണ്ട് ശരീരമാണെങ്കിലും ഒരു മനസാണ്. ഒരു അമ്മ പെറ്റ മക്കളൊണ് ഇരുവരും. എഡിജിപി അജിത് കുമാർ കുഞ്ഞാലിക്കുട്ടിയെയും രാഹുൽ ഗാന്ധിയെയും കണ്ടിട്ടുണ്ട്. വി.ഡി. സതീശൻ്റെ അടുത്ത ആളാണ് എഡിജിപി. അപ്പോൾ എൽഡിഎഫും യുഡിഎഫും തമ്മിലാണ് അന്തർധാര. ഏത് കാര്യത്തിലാണ് ദൂതനായതെന്ന് വി.ഡി.സതീശൻ പറയണമെന്നും ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നയാളാണ് പ്രതിപക്ഷ നേതാവെന്നും
കെ.സുരേന്ദ്രൻ പറഞ്ഞു.
അതിനിടെ എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ എതിർത്തത്. എഡിജിപി ആരെ കാണാൻ പോകുന്നതും തങ്ങൾക്ക് പ്രശ്നമല്ല. സിപിഐഎമ്മിൻ്റെ ബിജെപിയോടുള്ള നിലപാട് ഇവിടെ എല്ലാവർക്കും അറിയാം. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. അത് കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. പൊലീസിനെതിരായ പരാതി അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ വെച്ച പിവി അൻവറിൻ്റെ പ്രവർത്തിയിൽ തെറ്റില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Story Highlights : K Surendran Criticize V D Satheesan and Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here