Advertisement

വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

September 9, 2024
Google News 4 minutes Read
External Affairs Minister S. Jayashankar met with the Prime Minister of Qatar

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) പ്രഥമ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെ (ഞായറാഴ്ച) സൗദിയിലെത്തിയത്. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു. ( External Affairs Minister S. Jayashankar met with the Prime Minister of Qatar)

”ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഒരു നല്ല കൂടിക്കാഴ്ചയോടെയാണ് ദിവസം ആരംഭിച്ചത്. ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് ചര്‍ച്ച ചെയ്തു. പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളെയും വിലയിരുത്തലുകളെയും അഭിനന്ദിക്കുന്നു, ”ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

Read Also: ‘ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാൻ തേനീച്ചക്കൂട്’; ബി.എസ്.എഫ് പദ്ധതി ഫലപ്രദം

അതേസമയം, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുകയും, ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, സാംസ്‌കാരികം, തുടങ്ങിയ മേഖലകളിലെ ബന്ധം ആഴത്തിലുള്ളതാണെന്ന് ജയ്ശങ്കറിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞിരുന്നു.

Story Highlights : External Affairs Minister S. Jayashankar met with the Prime Minister of Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here