Advertisement

എല്ലാവര്‍ക്കും കരാര്‍; ചലച്ചിത്ര വ്യവസായ രംഗത്തെ പെരുമാറ്റച്ചട്ടത്തിന് ആദ്യ മാര്‍ഗനിര്‍ദേശവുമായി ഡബ്ല്യുസിസി

September 9, 2024
3 minutes Read
WCC facebook post on code of conduct to implement in malayalam film industry

ഒരു തൊഴിലിടമെന്ന നിലയില്‍ സിനിമാ മേഖലയില്‍ വരുത്തേണ്ട പരിഷ്‌കരണങ്ങള്‍ നിര്‍ദേശിച്ച് പരമ്പര പ്രഖ്യാപിക്കുമെന്ന് സിനിമാ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. എല്ലാവര്‍ക്കും കരാര്‍ എന്നതാണ് ഡബ്ല്യുസിസിയുടെ ആദ്യ നിര്‍ദേശം. അഭിനേതാക്കള്‍ അടക്കം സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും കരാര്‍ ഏര്‍പ്പെടുത്തണമെന്ന് സൂചിപ്പിച്ചാണ് ഡബ്ല്യുസിസി പരമ്പരയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. (WCC facebook post on code of conduct to implement in malayalam film industry)

കരാറില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ പേര്, തൊഴിലുടമയുടേയും ജീവനക്കാരന്റേയും പേരുവിവരങ്ങളും കരാറില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പ്രതിഫലവും അതിന്റെ നിബന്ധനകളും കാലാവധിയും ക്രെഡിറ്റുകളും കൃത്യമായി വ്യവസ്ഥ ചെയ്തിരിക്കണം. എല്ലാ കരാറിലും പോഷ് ക്ലോസ് വേണം. ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാര്‍ രൂപരേഖകള്‍ ഉണ്ടാക്കണം. കരാര്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനമുണ്ടാകണം.

Read Also: രാജ്യത്ത് ആദ്യമായി എംപോക്‌സ്: ലക്ഷണങ്ങളും പ്രതിരോധവും അറിയാം

താത്ക്കാലിക ജീവനക്കാര്‍ക്കും കരാര്‍ വേണമെന്നും ദിവസ വേതനക്കാര്‍ക്കുള്ള ഫോമുകള്‍ റിലീസ് ചെയ്യണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി ചലച്ചിത്ര വ്യവസായത്തെ സുസംഘടിതമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Story Highlights : WCC facebook post on code of conduct to implement in malayalam film industry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top