Advertisement

ഗണേശ ചതുർത്ഥി ആഘോഷിച്ച് അമീർ ഖാൻ; മകൻ ആസാദിനൊപ്പം പൂജ, ചിത്രങ്ങൾ വൈറൽ

September 10, 2024
2 minutes Read

തൻ്റെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് നടൻ അമീർ ഖാൻ. അദ്ദേഹം തന്റെ സഹോദരി നിഖത്തിൻ്റെ വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷത്തിൽ പങ്കെടുക്കുന്ന ഫോട്ടോകളാണ് ഇപ്പൊ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നത്. ടൈം ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

ആമിർ തൻ്റെ സഹോദരിക്കും ഭർത്താവ് സന്തോഷ് ഹെഗ്‌ഡെക്കുമൊപ്പം മുംബൈയിലെ വസതിയിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിൻ്റെ നിരവധി ചിത്രങ്ങളാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്. ഒരു ചിത്രത്തിൽ, ആമിറിനൊപ്പം അദ്ദേഹത്തിൻ്റെ ഇളയ മകൻ ആസാദ് റാവു ഖാനും പൂജയിൽ പങ്കെടുക്കുന്നത് കാണാം.

ചിത്രങ്ങളിൽ, ആമിർ ഖാൻ തൻ്റെ സഹോദരി നിഖത് ഖാൻ്റെ മുംബൈയിലെ വസതിയിൽ മകൻ ആസാദിനൊപ്പം ആരതി ഉഴിയുന്നത് കാണാം. നീല കുർത്തയും കറുത്ത പാൻ്റും ധരിച്ചാണ് ആമിർ ചടങ്ങിനായി എത്തിയത്.

ഏതാനും നാളുകൾക്ക് മുമ്പ് ആമിർ ഖാനും മുകേഷിൻ്റെയും നിത അംബാനിയുടെയും ആൻ്റിലിയയിൽ നടന്ന വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്തിരുന്നു. തൻ്റെ മക്കളായ ജുനൈദ്, ആസാദ് ഖാൻ എന്നിവർക്കൊപ്പം അംബാനി വസതിയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊണ്ട് ആമിർ ഖാൻ പ്രത്യക്ഷപ്പെട്ടു.

Story Highlights : Aamir Khan Performs Aarti on Ganesh Chaturthi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top