Advertisement

കണ്ണൂരിൽ ബ്രാഞ്ച് സമ്മേളനത്തിനിടെ CPIM-RSS തർക്കം; ക്ഷേത്ര കെട്ടിടത്തിലെ സമ്മേളനം തടഞ്ഞ് ഹിന്ദു ഐക്യവേദി പ്രവർത്തകർ

September 10, 2024
1 minute Read

കണ്ണൂരിൽ ബ്രാഞ്ച് സമ്മേളനത്തിനിടെ സിപിഐഎം-ആർഎസ്എസ് തർക്കം. കണ്ണൂർ, തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്ര കെട്ടിടത്തിലായിരുന്നു സമ്മേളനം നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രവർത്തകർ ഇവിടേക്ക് എത്തിയത്. പിന്നാലെ തൊടീക്കളം ബ്രാഞ്ച് സമ്മേളനം ഹിന്ദു ഐക്യവേദി പ്രവർത്തകർ തടഞ്ഞു.

മലബാർ‌ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രമാണ് തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്ര. ക്ഷേത്ര കെട്ടിടത്തിൽ ബ്രാഞ്ച് സമ്മേളനം നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് പിന്നാലെ സമ്മേളനം സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് മാറ്റി. ക്ഷേത്ര പരിസരം രാഷ്ട്രീയത്തിന് വേണ്ടി ദുരുപയോഗിക്കുന്നുവെന്ന വിമർശനമാണ് ആർഎസ്എസ് ഉന്നയിച്ചത്.

ആർഎസ്എസ് അപവാദപ്രചാരണം നടത്തുന്നുവെന്ന് സിപിഐഎം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റി ആരോപിച്ചു. കെട്ടിടത്തിൽ ബ്രാഞ്ച് സമ്മേളനം നടത്തിയിട്ടില്ലെന്ന് ലോക്കൽ കമ്മിറ്റി വിശദീകരിച്ചു. ആളുകൾ ഉണ്ടായിരുന്നു എന്നാൽ സമ്മേളനത്തിന്റെ ഭാ​ഗമായുള്ള ഒരുക്കത്തിനായാണ് കെട്ടിടത്തിലേക്ക് പോയതെന്ന് ലോക്കൽ കമ്മിറ്റി പറഞ്ഞു.

Story Highlights : CPM-RSS dispute during branch meeting in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top