Advertisement

ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സിയുവി; എംജിയുടെ വിൻഡ്‌സർ ഇവി എത്തുന്നു

September 10, 2024
2 minutes Read

ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സിയുവി(ക്രോസ്ഓവർ യൂട്ടിലിറ്റി വെഹിക്കിൾ) നാളെ ഇന്ത്യയിൽ‌ അവതരിപ്പിക്കും. എംജി മോട്ടോർ പുറത്തിറക്കാൻ പോകുന്ന വിൻഡ്‌സർ ഇവിയാണ് ഇന്ത്യൻ വിപണി പിടിക്കാനായി എത്തുന്നത്. ജെഎസ്ഡബ്ല്യുവുമായി കൈകോർത്ത ശേഷം എംജി മോട്ടോർ പുറത്തിറക്കാൻ പോകുന്ന ആദ്യ മോഡലാണ് വിൻഡ്‌സർ ഇവി. കോമെറ്റ് ഇവി, ZS ഇവി എന്നിവയ്ക്ക് ശേഷം ബ്രിട്ടീഷ് പൈതൃകം പേറുന്ന ബ്രാൻഡ് ഇന്ത്യയിൽ എത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് കാറാണ് എംജി വിൻഡ്സർ ഇവി.

ചൈനയിൽ വിൽക്കുന്ന വൂളിംഗ് ക്ലൗഡ് ഇവിയിൽ നിന്നുള്ള നിരവധി ഡിസൈനുകൾ വിൻഡ്സർ ഇവി ഉൾ‌പ്പെടുന്നുണ്ട്. വിൻഡ്സർ ഇവിയുടെ ഫാസിയയിൽ കണക്റ്റഡ് എൽഇഡി ഡിആർഎൽ സ്ട്രിപ്പും താഴെയായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്ലൈറ്റുകളും വാഹനത്തിന് സവിശേഷമായ ഭം​ഗി നൽകുന്നുണ്ട്. ഇന്റലിജന്റ് സിയുവിയിൽ ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ഡാഷ്ബോർഡിൽ വുഡൻ ട്രിം ഇൻസേർട്ടും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

15.6 ഇഞ്ച് ടച്ച്സ്‌ക്രീൻ, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ ഫീച്ചറുകൾ വിൻഡ്സർ ഇവിയിൽ ‍ഉപഭോക്താക്കൾ എംജി മോട്ടോർ വാ​ഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകളും ഇലക്ട്രിക് ടെയിൽഗേറ്റും ഉണ്ടാകും. പനോരമിക് സൺറൂഫും ഇവിയിൽ ഫീച്ചർ വിൻഡ്സർ ഇവിയിൽ ഉണ്ടാകും. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ എന്നിവ യാത്രക്കാരുടെ സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയുൾപ്പെടെയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും എംജി സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം അവതരിപ്പിക്കുക. വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 450 കിലോമീറ്ററിലധികം റേഞ്ച് നൽകാൻ പ്രാപ്തമാണ്. ചെറിയ ബാറ്ററി പായ്ക്കിന് ഏകദേശം 360 കിലോമീറ്ററായിരിക്കും റേഞ്ച്. അരമണിക്കൂറിനുള്ളിൽ 30 ശതമാനം വരെ ബാറ്ററി റീചാർജ് എംജി വാ​ഗ്ദാനം ചെയ്യുന്നത്.

Story Highlights : MG Windsor EV to be launched in India tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top